കടലോര

ആ....
കടലോരത്തിരയാടിയോ നെഞ്ചിൽ കാണാപ്പൊൻ തുടി തുടിച്ചോ 
ധനുമാസക്കുളിരോടിയോ മെയ്യിൽ അമ്മാനം ചിറകടിച്ചോ 
ആരാരും കാണാത്തൊരീ...ഹോ ആരാമം കണി കാണുവാൻ 
പൊന്നേ നീ വായോ നിന്നോമൽ ചിങ്കാര ചെപ്പും തായോ 
(കടലോരത്തിരയാടിയോ.............തുടിതുടിച്ചോ)

തെയ്യാരേ... തെയ്യാരേ... ഏലേ... ഏലോ...
ചെമ്മാന ചോപ്പും തേടി പോകും കാറ്റേ 
ദൂരെ കുന്നോരം ചേക്കേറാനായി പോയിടും കാറ്റേ (2)
മൂവന്തി മീട്ടീടും മണിയരയൻ
എൻ മുത്താപ്പൂ മുത്തിൻ മേൽ വല വീശുവോൻ
എന്നെ പുൽകാതെ പുണരാതെ പൊതിയാതെ പോകും നേരം 
(കടലോരത്തിരയാടിയോ..............ചിറകടിച്ചോ)

പൊന്നോടം തെന്നിത്തെന്നി പായും നേരം 
കാതിൽ നിന്നോമൽ ചെല്ലച്ചെണ്ടിൻ തേൻകണം മാത്രം (2)
പൂന്തോണി പടിമേൽ നിൻ പൂമടിയിൽ 
നിൻ പുന്നാര മേനി തുണയാകുമ്പോൾ 
ഏതോരാനന്ദ പൂങ്കാറ്റിൽ പാവാടത്തുമ്പിൽ തത്തും(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kadalora

Additional Info

Year: 
1995

അനുബന്ധവർത്തമാനം