തന്നന്നം ഊയലാലിയാടി

തന്നന്നം ഊയലാലിയാടി
കിന്നാരം കാറ്റിലാടിയാടി
പൂമഞ്ഞിൻ കൊട്ടാരം ..
കാണാൻ വന്ന കുളിർമണികളെ
താളത്തിൽ മേളത്തിൽ ആടാൻ വരുമോ (2)

കവിമണ്ണിൽ വിരിയും കാവ്യങ്ങളിൽ
നൂറുമേനി വിൽക്കാൻ പാടങ്ങളും
കടും മേടും കാട്ടരുവികളും
പൂവും പുഴയും പൂവാടികളും
നാട്ടാരും നാട്ടറിവും നാം പഠിച്ചീടും
പൂങ്കാറ്റിൻ കൂടാരം കാണാൻ വന്ന കതിർമണികളെ
കാലത്തിൻ ജാലത്തിൽ നീങ്ങാൻ വരുമോ

തന്നന്നം ഊയലാലിയാടി
കിന്നാരം കാറ്റിലാടിയാടി
പൂമഞ്ഞിൻ കൊട്ടാരം ..
കാണാൻ വന്ന കുളിർമണികളെ
താളത്തിൽ മേളത്തിൽ ആടാൻ വരുമോ

നീലമണ്ണിൽ നിറയും മേഘങ്ങളിൽ
ചാരുഭംഗി പടരാൻ സൂര്യോദയം..
കാവും പൂവും പൂങ്കുരുവികളും..
നാടും നടുവും നാട്ടിൻപുറവും
ശാസ്ത്രീയം സാമൂഹ്യം പാഠം അറിയാൻ
ഗമനത്തിൻ സന്തോഷം കൂടാൻ വന്ന സ്‌മൃതിമണികളെ
നാളത്തെ നാളേയ്ക്കായ് ഉയരാൻ വരുമോ ..

തന്നന്നം ഊയലാലിയാടി
കിന്നാരം കാറ്റിലാടിയാടി
പൂമഞ്ഞിൻ കൊട്ടാരം ..
കാണാൻ വന്ന കുളിർമണികളെ
താളത്തിൽ മേളത്തിൽ ആടാൻ വരുമോ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thannannam ooyaladi