ശ്രീലയ നിർമ്മല
ശ്രീലയ നിർമ്മല ശിശിരവനികയിൽ
കൂടൊഴിയും കിളി പാടിയ രാവിൽ
യാമിനികൾ.. പോയ വഴികളിൽ
നീരജലാസ്യമണിഞ്ഞിടാതെ തളർന്നിരിക്കുന്നു
ബാല്യവും തളർന്നിരിക്കുന്നു ...
ശ്രീലയ നിർമ്മല ശിശിരവനികയിൽ
കൂടൊഴിയും കിളി പാടിയ രാവിൽ
മധുരിതമാക്കാൻ ബാക്കിയില്ലാതെ
പകലിനു പാർവണമേകിയകന്നാൽ
പാരിജാത വല്ലികൾ നമ്മൾക്കിനിയും
വിടരാൻ വാടികളുണ്ടോ ..
പാരിജാത വല്ലികൾ നമ്മൾക്കിനിയും
വിടരാൻ വാടികളുണ്ടോ ..
ഓർക്കാതിരിക്കാൻ കഴിയുമോ ഇന്നും
ഓർമ്മകളിതളിടുമ്പോൾ ...
ഓരോ ഓർമ്മകളിതളിടുമ്പോൾ ...
ശ്രീലയ നിർമ്മല ശിശിരവനികയിൽ
കൂടൊഴിയും കിളി പാടിയ രാവിൽ
യാമിനികൾ.. പോയ വഴികളിൽ
നീരജലാസ്യമണിഞ്ഞിടാതെ തളർന്നിരിക്കുന്നു
ബാല്യവും തളർന്നിരിക്കുന്നു ...
ശ്രീലയ നിർമ്മല ശിശിരവനികയിൽ
കൂടൊഴിയും കിളി പാടിയ രാവിൽ
[വരികൾ പൂർണമല്ല, പാട്ടിന്റെ പൂർണ്ണമായുമുള്ള ഓഡിയോ / വീഡിയോ ലഭ്യമായിട്ടില്ല.
നിങ്ങൾക്ക് സഹായിക്കാൻ കഴിയുമെങ്കിൽ, ദയവായി വരികൾ ചേർത്തുപോകാനോ ഏതെങ്കിലും അഡ്മിനിസ്‌ട്രേറ്ററെ
അറിയിക്കുവാനോ താല്പര്യപ്പെടുന്നു ]