ശിശിരവാനിൽ പ്രണയമുകിലായ്

ശിശിരവാനിൽ പ്രണയമുകിലായ്
കുളിരും മൃദുവനി നീ സഖി ..
മിഴിയിലെഴുതും കവിതയായ് നീ
വിരിയും പനിമതിയേ പ്രിയാ
മൃദുല മോഹിനിയായ് നീ കാത്തുനിന്നുവോ
അരികിൽ ശിഞ്ചിതമായ് നീ മൂളി നിന്നുവോ

ശിശിരവാനിൽ പ്രണയമുകിലായ്
കുളിരും മൃദുവനി നീ സഖി ..

മോഹവീണകൾ മീട്ടി ഞാൻ
കരൾ കൂട്ടിലേകനായ്
സ്നേഹരാഗമേ പകരൂ തേന്മൊഴി നീ
പ്രേമചന്ദനം ചാർത്തി ഞാൻ
ഉൾപ്പൂവിൻ പ്രാണനിൽ ..
ആത്മഭാവമേ വരുമോ പാർവണമായ്  
വെള്ളിലം കിളിയേ പോരുമോ
പൊന്നിളം തളിരായ് ചേർന്നിടാം
തരളരാവിൻ തളിർ നിലാവിൽ
പൊഴിയും മധുമഴ നീട്ടി ഞാൻ
ആ ...ആ ..

ഹർഷ ഗംഗയിൽ മുങ്ങുവാൻ
തുടിചൂടും നേരമായ്
താരനൂപുരം തനിയേ പാടുന്നു
പൊന്മരാളികൾ ദൂതുമായ് വിൺതേരിൽ പാറിയോ
മോഹവല്ലിയിൽ തരുമോ തൂമിഥുനം
നല്ലിളം കുയിലേ പാടുമോ ..
നെഞ്ചിലെ മലരായ് കാത്തിടാം

ശിശിരവാനിൽ പ്രണയമുകിലായ്
കുളിരും മൃദുവനി നീ സഖി ..
മിഴിയിലെഴുതും കവിതയായ് നീ
വിരിയും പനിമതിയേ പ്രിയാ
മൃദുല മോഹിനിയായ് നീ കാത്തുനിന്നുവോ
അരികിൽ ശിഞ്ചിതമായ് നീ മൂളി നിന്നുവോ
ശിശിരവാനിൽ പ്രണയമുകിലായ്
കുളിരും മൃദുവനി നീ സഖി ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sisiravanil pranayamukilay