നല്ലോരോണമല്ലേ സഖീ
നല്ലോരോണമല്ലേ സഖീ
നീയെൻ ചാരെയില്ലേ
മുറ്റെഴും ഓർമ്മ തൻ മുക്കുറ്റി
പൂവുകൾ ചുറ്റിലെമ്പാടുമില്ലേ
(നല്ലോരോണമല്ലേ സഖീ)
തൊട്ടാൽ വാടുന്ന പൂങ്കുഴലി നീ
തൊട്ടാവാടിയെ ഒന്നു തൊട്ടു
കൈവിരൽ തുമ്പ് മുറിഞ്ഞു,
ചോരയെൻ നെഞ്ചിൽ നിന്നും പൊടിഞ്ഞു
ഇന്നും ആ കൈവിരൽ തുമ്പിനാൽ നീയെന്റെ
നെഞ്ചിൻ മുറിപ്പാട് മായ്ക്കയല്ലേ
(നല്ലോരോണമല്ലേ സഖീ)
തുമ്പികൾ തോൽക്കുന്ന പൂഞ്ചൊടിയിൽ
പൂത്തുമ്പിയായ് ഞാൻ ഉമ്മ വച്ചു
തുമ്പക്കുടം പോൽ തുടുത്തു, കവിളിൽ
മിഴിനീർക്കുടം വീണുടഞ്ഞൂ
പിന്നെയാ നീർമണി പൂക്കളാൽ നീയെന്റെ
മാറിൽ പൂക്കളം തീർത്തു തന്നു....
(നല്ലോരോണമല്ലേ സഖീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nalloronamalle sakhi