ഇല്ലിക്കൊമ്പില്‍ ഞാന്നൂഞ്ഞാലാടും തത്തമ്മേ

നിന്നെക്കണ്ടാല്‍ ഈ മിണ്ടാപ്പെണ്ണിന്‍ ചുണ്ടത്തും
മുല്ലച്ചെണ്ടിന്‍ നല്ലല്ലിക്കൂട്ടം പൂക്കുന്നു
കണ്‍ കേളീ

നിഴല്‍ വീണുടഞ്ഞ മലമേടിലൂടെ
ഇളം തൂവല്‍ വീശിവീശീ
അതിദൂരം നിന്‍ മുളം കൂട്ടില്‍ നീ
അകലുന്നുവോ ചൊല്ലു കുട്ടിത്തത്തമ്മേ

എന്നെ ഈണമാക്കി മണിവീണമീട്ടും പെണ്ണെ
നാണമെങ്ങുപോയി!
മറിമാന്‍ മിഴി നറുതേന്‍മൊഴി
മധുരാഗിണി എന്റെ മനസ്സല്ലെ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illikkombil njaannunjaalaadum thathamme

Additional Info

Year: 
1985

അനുബന്ധവർത്തമാനം