ആരും അറിയാതെ (F)
ആരും അറിയാതെ... ഇരുളാളുമീ വനികയിൽ...
ആളും തിരി പോലെ... അനുരാഗമേ തെളിയു നീ....
മനസ്സിലെ മധുരമാം മുറിവ് പോൽ വെറുതേ....
ആരും അറിയാതെ... ഇരുളാളുമീ വനികയിൽ...
പുഴയിൽ വെയിലിൻ ഇതൾ വീണു മിന്നുമ്പോൾ
കാടൊരു കനകാംഗി പോലെ...
ശലഭം മലരിൽ ചുംബിച്ചുണർത്തുമ്പോൾ
കാനനം കാമിനി പോലെ...
അതിലെഴുമാത്മ സൗരഭമാകെ...
പ്രിയതമയോട് പറയാത്തതെന്തേ....
കരിനീലമിഴിയിൽ നിൻ കനവല്ലയോ... കാണാൻ....
ആരും അറിയാതെ... ഇരുളാളുമീ വനികയിൽ...
ആളും തിരി പോലെ... അനുരാഗമേ തെളിയു നീ....
ഇലയിൽ തളിരിൽ നിറസന്ധ്യതൻ തൂവൽ
ആയിരം വർണ്ണങ്ങൾ തൂകീ...
നിഴലായ് രാവിൽ നീലനിലാവിന്റെ
തൂവിരൽ രൂപങ്ങൾ നെയ്‌തു...
അവയുടെ പ്രേമവിവശതയാകെ...
പ്രിയനവനോട് പറയുവതാരോ...
പറയാതെ പറയുന്ന മൊഴിയേകുമോ...ചൊല്ലാം..
ആരും അറിയാതെ... ഇരുളാളുമീ വനികയിൽ...
ആളും തിരി പോലെ... അനുരാഗമേ തെളിയു നീ....
മനസ്സിലെ മധുരമാം മുറിവ് പോൽ വെറുതേ....
ആരും അറിയാതെ...