ആവണിപ്പൂവിന്‍ വെണ്മണി താലത്തിൽ

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍...
വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ്... വീണ്ടും...

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍...

നാദങ്ങളായ് മാറുമീ രാഗവും...
മന്ദാകിനീ എത്ര താളങ്ങലും....
രോമാഞ്ചമായ്‌ത്തീരുമീ സ്പര്‍ശവും...
സിന്ദൂരം മായാത്ത വാര്‍നെറ്റിയില്‍...
ഈണത്തില്‍ താളം മീട്ടി ഓളങ്ങള്‍ കാതില്‍ തൂകും
കിന്നാരം കേട്ടുറങ്ങും കായലോരങ്ങള്‍...
താരുടല്‍ മോദിക്കും തില്ലാന കേള്‍പ്പിക്കും...
വാരിളം പൂന്തെന്നലിന്‍ സംഗീത സായന്തനം...

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍...
വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ്... വീണ്ടും...

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍...

നാഗങ്ങളേ ആടുവാന്‍ നേരമായ്...
നാവേറു പാടുന്ന കാവുണര്‍ന്നൂ...
പൂന്തിങ്കളായ് തൂകുമീ തൂമണം...
ഹൃദയത്തിന്‍ നോവുകള്‍ കേട്ടറിഞ്ഞൂ...
സായൂജ്യതീരം തേടി താരാട്ടിന്നീണംപോലെ
പൊന്‍തൂവല്‍ ചേര്‍ത്തുറങ്ങും ഈ ചകോരങ്ങള്‍...
‍ധാവണിപ്രായത്തിന്‍ ശൃംഗാരഭാവങ്ങള്‍
മോഹനം മോഹങ്ങള്‍ തന്‍ സങ്കല്പ വാതായനം....

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍...
വരസാഫല്യമേകാമോ ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ്... വീണ്ടും...

ആവണിപ്പൂവിന്‍ വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Aavanipoovin Venmani Thaalathil

Additional Info

Year: 
1994

അനുബന്ധവർത്തമാനം