ഉരുക്കിന്റെ കരുത്തുള്ള ചെറുപ്പത്തിൻ
ഉരുക്കിന്റെ കരുത്തുള്ള ചെറുപ്പത്തിൻ പടച്ചട്ട ചൂടുന്നേ...
കടും ചോര സിരക്കുള്ളിൽ കൊടും തിര തുടിപ്പെന്നും പായുന്നേ...
ഈ നാടിനെ മൂടും വിനയെല്ലാം പാടെ ഒഴിയും...
പോരാടുക നീ നേടുക സ്വന്തം പേരും പുകളും...
വീരോചിതം ദേശാഭിമാനം നിൻ കൈയ്യിൽ സംശോഭനം...

കൂട്ടിൽ വെരുകോടും പോലെ കുറ്റക്കാരൻ ചാടുവാൻ
തക്കം നോക്കി തഞ്ചം നോക്കി നിന്നിടാം...
തോക്കിൻ കുഴലിന്നുള്ളിൽ നിൻ നോട്ടം കണ്ടാലേവനും
മുട്ടും മാടി വട്ടം വീണു കേണിടും...
നീ ഷെർലക്ക് ഹോംസോ... നീ റോജർ മൂറോ...
ആർതർ ഹോനണ്ടോ... എലോ...
തെറിക്കും ബൈക്കിലേറി നീ...
മുഴക്കും ബൈക്കിളൊച്ചയിൽ....
വിറയ്‌ക്കും നാട്ടുകള്ളനാണയങ്ങൾ അയ്യയ്യോ...
ഉരുക്കിന്റെ കരുത്തുള്ള ചെറുപ്പത്തിൻ പടച്ചട്ട ചൂടുന്നേ...
കടും ചോര സിരക്കുള്ളിൽ കൊടും തിര തുടിപ്പെന്നും പായുന്നേ...
ഈ നാടിനെ മൂടും വിനയെല്ലാം പാടെ ഒഴിയും...
പോരാടുക നീ നേടുക സ്വന്തം പേരും പുകളും...
വീരോചിതം ദേശാഭിമാനം നിൻ കൈയ്യിൽ സംശോഭനം...
ഉരുക്കിന്റെ കരുത്തുള്ള ചെറുപ്പത്തിൻ പടച്ചട്ട ചൂടുന്നേ...
കടും ചോര സിരക്കുള്ളിൽ കൊടും തിര തുടിപ്പെന്നും പായുന്നേ...
നാട്ടിൽ നടമാടും നീചക്കൂട്ടങ്ങൾക്കും കാലനായ്
വേഷം മാറ്റി ദോഷം മാറ്റി പോക നീ....
കാട്ടിൽ വിളയാടും കൊള്ളക്കാരെപ്പോലും നേരിടാൻ
ഊറ്റം നേടി സൂത്രം തേടി പോക നീ...
ശൂരപ്പന്മാരിൽ വീരപ്പൻ പോലും വീണപ്പനായ് മാറുമ്പോൾ...
കുലുക്കി കുപ്പി ജയിലുകൾ വിറയ്‌ക്കും നേരമാളുകൾ...
വിളിക്കും മിസ്റ്ററുണ്ണിക്കൃഷ്ണനെന്നു സിന്ദാബാദ്...
ഉരുക്കിന്റെ കരുത്തുള്ള ചെറുപ്പത്തിൻ പടച്ചട്ട ചൂടുന്നേ...
കടും ചോര സിരക്കുള്ളിൽ കൊടും തിര തുടിപ്പെന്നും പായുന്നേ...
ഈ നാടിനെ മൂടും വിനയെല്ലാം പാടെ ഒഴിയും...
പോരാടുക നീ നേടുക സ്വന്തം പേരും പുകളും...
വീരോചിതം ദേശാഭിമാനം നിൻ കൈയ്യിൽ സംശോഭനം...
ഏയ്...ഉരുക്കിന്റെ കരുത്തുള്ള ചെറുപ്പത്തിൻ പടച്ചട്ട ചൂടുന്നേ...