നോക്കുകുത്തി
Actors & Characters
Actors | Character |
---|---|
ആഴ്വാഞ്ചേരി തമ്പ്രാക്കൾ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
മങ്കട രവിവർമ്മ | ദേശീയ ചലച്ചിത്ര അവാർഡ് | സ്പെഷൽ ജൂറി | 1 983 |
മങ്കട രവിവർമ്മ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 1 983 |
കഥ സംഗ്രഹം
- മങ്കട രവിവർമ്മ സംവ്ധായകനായ ചിത്രം
- എം ഗോവിന്ദന്റെ "നോക്കുകുത്തി" ആസ്പദമാക്കി നിർമ്മിച്ച ചിത്രം.
- ഇതിലെ അഭിനേതാക്കളോടൊപ്പം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളും സംഘരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
- ഡോ എസ് പി രമേഷാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ഒരു ഇതിഹാസകഥയിലെ കഥാപാത്രങ്ങളെ സമകാലിക പശ്ചാത്തലത്തിൽ അണിനിരത്തി, ആ കഥയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്.
ഉത്സവങ്ങളുടെ കാലമാണ്. പഴമയുടെ ഐതിഹ്യങ്ങൾ ആലപിക്കാൻ ഒരു കുറവനും കുറത്തിയും എത്തുന്നു. ക്ഷേത്രോത്സവത്തിന് പോകുന്ന വഴിയിൽ യുവദമ്പതികൾക്ക് ഒരു പച്ചക്കറിത്തോട്ടത്തിൽ നിന്നും ഒരു തലയോട്ടി കിട്ടുന്നു . ആ കാഴ്ച കണ്ട് പെൺകുട്ടി ഭയന്നു. ഒപ്പം കുറവനും കുറത്തിയും ഐതിഹ്യമാല ചൊല്ലുന്നു. അക്കിരാമൻ എന്ന യുവാവിന്റെയും ചിരുതേയി എന്ന യുവതിയുടെയും കഥയാണത്.
കുലീനനായ ഒരു ബ്രാഹ്മണനാണ് രാമൻ. ചിരുതേയി ആവട്ടെ ക്ഷേത്രത്തിലെ പരിചാരികയും. തന്റെ ശക്തരായ കുടുംബക്കാരുടെ അറിവില്ലാതെ, അവൻ അവളെ വിവാഹം കഴിക്കുന്നു, സംഭവത്തിന് സാക്ഷ്യം വഹിക്കാൻ അവൻ്റെ കുലദൈവം മാത്രം.
ഇതറിഞ്ഞ് ക്രോധത്താൽ അവൻ്റെ ഇല്ലത്തുള്ളവർ അക്ഷമരാവുന്നു. ബ്രാഹ്മണപാരമ്പര്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ഇല്ലത്തിലെ യുവാക്കൾ ക്ഷേത്രത്തിലെ ഉത്സവദിവസം രാത്രി ചിരുതേയിയുടെ തലയറുക്കുന്നു.
അക്കിരാമനു പ്രിയതമയുടെതായി കിട്ടുന്നത് അവളുടെ തല മാത്രമാണ്. അയാൾ ബോധം നഷ്ടപ്പെട്ട് ആ തലയോട്ടിയെ ചിരുതേയേയിയായി സങ്കല്പിക്കുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം, തന്റെ പ്രിയപ്പെട്ട തലയോട്ടിയെ അവന് നഷ്ടമാവുന്നു. അവൻ അതുമൂലം ആത്മഹത്യ ചെയ്യുന്നു. എന്നാൽ ആ തലയോട്ടി തിരികെ വരുന്നു. കാമുകീകാമുകന്മാർ ആത്മാക്കളുടെ ലോകത്ത് ഒന്നിക്കുന്നതിനായി അക്കിരാമന്റെ ജഡത്തിനരികിൽ ആ തലയോട്ടി കൂടി ദഹിപ്പിക്കാൻ പാക്കനാർ നമ്പൂതിരിമാരോട് അഭ്യർത്ഥിക്കുന്നു. എന്നാൽ ശക്തമായ വിസമ്മതത്തോടെ അവർ ആ തലയോട്ടിയെ നദീതടത്തിലേക്ക് എറിയുന്നു. ഇന്നും ഒഴുകുന്ന നദി ആ തലയോട്ടിയുടെ ഇതിഹാസം തലമുറകളിലേക്ക് കൊണ്ടുപോകുന്നു എന്നു സൂചിപ്പിച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു,