കടമ്മനിട്ട രാമകൃഷ്ണൻ

Kadammanitta Ramakrishnan
Date of Birth: 
Friday, 22 March, 1935
Date of Death: 
തിങ്കൾ, 31 March, 2008

പടയണി ആചാര്യൻ മേലേത്തറയിൽ കടമ്മനിട്ട രാമൻ നായർ ആശാന്റേയും കുട്ടിയമ്മയുടേയും മകനായി പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഗ്രാമത്തിൽ ജനിച്ചു. ബിരുദപഠനത്തിനുശേഷം മദ്രാസിൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1965 -ൽ ഞാൻ എന്ന കവിത പ്രസിദ്ധപ്പെടുത്തി. തുടർന്ന് കുറത്തി, കാട്ടാളൻ  തുടങ്ങിയവയുൾപ്പെടെ നിരവധി കവിതകൾ അദ്ധേഹം എഴുതി പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണി പോലുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്.

1960 -കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970 -കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു അദ്ധേഹം. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്ന കടമ്മനിട്ട ആറന്മുള നിയമസഭാ മണ്ഡലത്തിൽ നിന്നും ഒരു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

1980 -ൽ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് സിനിമാഭിനയത്തിലും അദ്ധേഹം അരങ്ങേറി. തുടർന്ന് അരഞ്ഞാണംനോക്കുകുത്തിഇന്നലെയുടെ ബാക്കി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 
 

  • കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്തകം 1982 -ൽ ആശാൻ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി.
  • അബുദാബി മലയാളി സമാജം പുരസ്കാരം.
  • ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം.
  • മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം.