പൂമകളെ പൂത്തിരളേ
ആ...
പൂമകളെ പൂത്തിരളേ പൂർണ്ണ പുണ്യനിലാവേ...
പൂത്തുലഞ്ഞ കിനാവേ...
നിറയുന്നല്ലോ പുലരിയിലിന്നെൻ ഹൃദയ താമ്പാളം
ഒഴുകുന്നല്ലോ രാഗമറിഞ്ഞൊരു നിറവിൻ ഹിന്ദോളം
മലരിനു മറുപടി എഴുതിയ മധുമാസം
പൂമകളെ പൂത്തിരളേ പൂർണ്ണ പുണ്യനിലാവേ...
പൂത്തുലഞ്ഞ കിനാവേ...
നിറയുന്നല്ലോ പുലരിയിലിന്നെൻ ഹൃദയ താമ്പാളം
ഒഴുകുന്നല്ലോ രാഗമറിഞ്ഞൊരു നിറവിൻ ഹിന്ദോളം
മലരിനു മറുപടി എഴുതിയ മധുമാസം
പൗർണ്ണമി പൊൻ പാൽകിണ്ണം
ശൃംഗാര പാതിരാവിൻ മനസ്സല്ലേ...
പാടിയെത്തും കിളിപ്പെണ്ണ്
നിൻ പാട്ടിൻ പാൽക്കുഴക്ക് സഖിയല്ലേ...
അഴകാർന്നൊരു ശലഭം പുതുമലരിലെ മധു നുകരും...
നിറതിങ്കളിൽ അറിയാമതിൽ അമൃത നിലാവുതിരും...
പൂമാരി കുളിരേ പൂജക്ക് വരുമോ
പുതിയൊരു പുഞ്ചിരി മലരിതൾ നീ തരുമോ
പൂമകളെ പൂത്തിരളേ പൂർണ്ണ പുണ്യനിലാവേ...
പൂത്തുലഞ്ഞ കിനാവേ...
പൊന്നിലഞ്ഞി പകലമ്മേ
നിൻ മുന്നിൽ കണ്ണുനീരും പനിനീരായ്...
എണ്ണി എണ്ണി തളരുമ്പോൾ
ജന്മങ്ങൾ എന്തിനെന്നുമറിയാതായി...
മിഴിനീർ ചിറകണിയും കിളിമൊഴിയുടെ പഞ്ചമമേ...
എഴുതാം വനലതികേ നിൻ പുലരൊളി നെഞ്ചകമായ്...
കൈക്കുമ്പിൾ നിറയെ വൈഡൂര്യം തരുമോ...
കതിരിടും ഒരു പിടി ഓർമ്മകളായ് വരുമോ....
പൂമകളെ പൂത്തിരളേ പൂർണ്ണ പുണ്യനിലാവേ...
പൂത്തുലഞ്ഞ കിനാവേ...
നിറയുന്നല്ലോ പുലരിയിലിന്നെൻ ഹൃദയ താമ്പാളം
ഒഴുകുന്നല്ലോ രാഗമറിഞ്ഞൊരു നിറവിൻ ഹിന്ദോളം
മലരിനു മറുപടി എഴുതിയ മധുമാസം