കൊടി കെട്ടി

കൊടി കെട്ടി പാഞ്ഞു പോകും തങ്കത്തേരുമായി
തുടി കൊട്ടി പാടിയെത്തും പൂരക്കാലമേ
കൊടി കെട്ടി പാഞ്ഞു പോകും തങ്കത്തേരുമായി
തുടി കൊട്ടി പാടിയെത്തും പൂരക്കാലമേ
മനസ്സുകളുടെ മഞ്ഞുകൂട്ടില്‍ മഴവില്‍ക്കിളി വന്നു മെല്ലെ
ചിറകടിയുടെ താളമോടെ കുറുകും പുലര്‍കാലമല്ലേ
ഉതിരും കതിരിന്‍ തരികള്‍ തരുമോ

കൊടി കെട്ടി പാഞ്ഞു പോകും തങ്കത്തേരുമായി
തുടി കൊട്ടി പാടിയെത്തും പൂരക്കാലമേ...

കാലമാം ജാലക്കാരന്‍ കയ്യിലെ ചെപ്പും പന്തും
കാമ്യമാം മന്ത്രം ചൊല്ലി മെല്ലെ മെല്ലെ എറിയുമ്പോള്‍
കാലമാം ജാലക്കാരന്‍ കയ്യിലെ ചെപ്പും പന്തും
കാമ്യമാം മന്ത്രം ചൊല്ലി മെല്ലെ മെല്ലെ എറിയുമ്പോള്‍
ഇരുള്‍ വീണ മനസ്സിലെ മുത്തണിമുത്തുകള്‍ മുന്തിരിമണിയാകും
നിറമാര്‍ന്നു മിനുങ്ങി വിളങ്ങിയ താരകള്‍ കാരിക്കനലാകും
അരുളും പൊരുളും കതിരും പതിരാകും

കൊടി കെട്ടി പാഞ്ഞു പോകും തങ്കത്തേരുമായി
തുടി കൊട്ടി പാടിയെത്തും പൂരക്കാലമേ...

വേനലില്‍ വിങ്ങും തീരം മാരിയാലോളം തുള്ളും
സൗമ്യമായി പൂക്കും സ്വപ്നം നോവണിഞ്ഞൊരുടല്‍ മൂടും
വേനലില്‍ വിങ്ങും തീരം മാരിയാലോളം തുള്ളും
സൗമ്യമായി പൂക്കും സ്വപ്നം നോവണിഞ്ഞൊരുടല്‍ മൂടും
പകല്‍ പാഞ്ഞു മറഞ്ഞൊരു ശാധ്വവലവീഥികളിരവില്‍ തിരിതാഴ്ത്തും
ഇതള്‍ മാഞ്ഞു കൊഴിഞ്ഞ ദലങ്ങളെ ഏതോ മാധവമെതിരേല്‍ക്കും
കനവും നിനവും പറയാക്കഥയാകും

കൊടി കെട്ടി പാഞ്ഞു പോകും തങ്കത്തേരുമായി
തുടി കൊട്ടി പാടിയെത്തും പൂരക്കാലമേ
കൊടി കെട്ടി പാഞ്ഞു പോകും തങ്കത്തേരുമായി
തുടി കൊട്ടി പാടിയെത്തും പൂരക്കാലമേ
മനസ്സുകളുടെ മഞ്ഞുകൂട്ടില്‍ മഴവില്‍ക്കിളി വന്നു മെല്ലെ
ചിറകടിയുടെ താളമോടെ കുറുകും പുലര്‍കാലമല്ലേ
ഉതിരും കതിരിന്‍ തരികള്‍ തരുമോ

കൊടി കെട്ടി പാഞ്ഞു പോകും തങ്കത്തേരുമായി
തുടി കൊട്ടി പാടിയെത്തും പൂരക്കാലമേ
കൊടി കെട്ടി പാഞ്ഞു പോകും തങ്കത്തേരുമായി
തുടി കൊട്ടി പാടിയെത്തും പൂരക്കാലമേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kodi Ketti

Additional Info

Year: 
1995

അനുബന്ധവർത്തമാനം