യത്തീമിൻ സുൽത്താൻ വന്നേ

ഏലേലോ ഏലയ്യാ ഏലേലോ ഏലയ്യാ 
ഏലേലോ ഏലയ്യാ ഏലേലോ ഏലയ്യാ 
ഏലേലോ ഏലയ്യാ ഏലേലോ ഏലയ്യാ 
ഏലേലോ ഏലയ്യാ ഏലേലോ ഏലയ്യാ 
ഓ....
യത്തീമിൻ സുൽത്താൻ വന്നേ
മൊഞ്ചേറും മുൽത്താൻ വന്നേ
സുബർക്കത്ത് സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാൻ
ദഫുണ്ടോ താളം തട്ടാൻ
പുലരട്ടെ എങ്ങും സന്തോഷം
അരുമ കനവിൻ കനിയേ
ഇളമക്കുളിരിൻ പൊരുളേ
റബ്ബിൻ അരുമ കനവിൻ കനിയേ
നല്ലൊരിളമക്കുളിരിൻ പൊരുളേ
ഇടം നിന്നും വലം നിന്നും
തത്തി  മുത്ത് മുരശ്ശൊലി മദ്ദള താളമിട്

യത്തീമിൻ സുൽത്താൻ വന്നേ
മൊഞ്ചേറും മുൽത്താൻ വന്നേ
സുബർക്കത്ത് സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാൻ
ദഫുണ്ടോ താളം തട്ടാൻ
പുലരട്ടെ എങ്ങും സന്തോഷം....

മാനത്തു സൂര്യനുദിച്ചു മദിച്ചു പടിഞ്ഞാട്ടേ...
കാലക്കടലിലടി തെറ്റി പാങ്ങനെ വീഴോളം...
തീയും വെയിലും മറന്നു പണിയണ കുഞ്ഞാലീ...
ചക്കും കടവത്തെ തിത്തിബി താത്താന്റെ ചങ്ങായീ...
പെരുന്നാളെത്തും കാലം ഉറുമാൽ മാടിക്കെട്ടി
ഉശിരായി ചെത്തും പോലെ വാ
പെരുന്നാളെത്തും കാലം ഉറുമാൽ മാടിക്കെട്ടി
ഉശിരായി ചെത്തും പോലെ വാ
ഇടം നിന്നും വലം നിന്നും
തത്തി  മുത്ത് മുരശ്ശൊലി മദ്ദള താളമിട്

യത്തീമിൻ സുൽത്താൻ വന്നേ
മൊഞ്ചേറും മുൽത്താൻ വന്നേ
സുബർക്കത്ത് സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാൻ
ദഫുണ്ടോ താളം തട്ടാൻ
പുലരട്ടെ എങ്ങും സന്തോഷം...

ഓ കല്ലായി കടവത്തെ കരിങ്കാണി ചന്തയിൽ
കിന്നരി വെയ്ക്കാത്തൊരു രാശാവ്
അടിമകളാം ഞമ്മക്ക്  തല ചായ്ക്കാൻ
ഖൽബൊരത്താണിയാക്കാണ രാശാവ്...

കാറക്കഴുത്തിൽ കറുത്ത ചരടിട്ട കുഞ്ഞീവി...
കാച്ചിയും തട്ടവും ഏലസ്സും കെട്ടിയ മുത്തീബി...
അന്തിക്കിബിലീസ്സായ് ചുറ്റി നടക്കണ റംലാബി...
ചന്തയ്ക്ക് ചന്തം പെരുത്തു കൊടുക്കണ സാറാബി...
ഖൽബിൻ കണ്ണായ് മിന്നും കരളിൽ മുത്തായ്   തത്തും
വീരനെ കാണാൻ കൂടെ വാ...
ഖൽബിൻ കണ്ണായ് മിന്നും കരളിൽ മുത്തായ്   തത്തും
വീരനെ കാണാൻ കൂടെ വാ
ഇടം നിന്നും വലം നിന്നും
തത്തി  മുത്ത് മുരശ്ശൊലി മദ്ദള താളമിട്...

യത്തീമിൻ സുൽത്താൻ വന്നേ
മൊഞ്ചേറും മുൽത്താൻ വന്നേ
സുബർക്കത്ത് സുജായി വന്നേ
കെസ്സുണ്ടോ കൊട്ടിപ്പാടാൻ
ദഫുണ്ടോ താളം തട്ടാൻ
പുലരട്ടെ എങ്ങും സന്തോഷം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yathemin Sulthan Vanne

Additional Info

Year: 
1995