അതുൽ ശ്രീവ
1994 ജൂലൈ 16 ന് കോഴിക്കോട് ജനിച്ചു. സ്ക്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ അതുൽ കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. സ്ക്കൂൾ പ്രോഗ്രാമുകളിൽ ഗാനങ്ങൾ രചിയ്ക്കുകയും ആലപിയ്ക്കുകയും സ്ക്കൂൾ നാടകങ്ങളിലും അഭിനയിക്കുകയും ചെയ്തിരുന്നു. കോളേജ് പഠനകാലത്ത് നാടക, സംഗീത ടീമുകളിൽ ഭാഗമായി അതുൽ കലോത്സവങ്ങളിൽ മത്സരിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.
പഠിയ്ക്കുന്നകാലത്തുതന്നെ അതുൽ ശ്രീവ മോഡലിംഗ് ചെയ്തിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മോഡലിംഗും ഷോർട്ട് ഫിലിമുകളിലെ അഭിനയവുമാണ് മീഡിയ വണ്‍ ചാനലിലെ കോമഡി സീരിയലായ എം 80 മൂസ യിലേയ്ക്ക് അതുലിന് അവസരം ലഭിയ്ക്കുന്നതിന് കാരണമായത്. എം 80 മൂസയിലൂടെയാണ് അതുൽ ശ്രീവ ശ്രദ്ധേയനായത്. 2015 ൽ സാരഥി എന്ന ചിത്രത്തിലാണ് അതുൽ ശ്രീവ ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലും അഭിനയിച്ചു.
അതുൽ ശ്രീവ - Facebook