കെ വി ആനന്ദ്

KV Anand
Date of Birth: 
Sunday, 30 October, 1966
Date of Death: 
Friday, 30 April, 2021

വെങ്കിടേശന്റേയും അനസൂയയുടേയും മകനായി ചെന്നൈയിൽ ജനിച്ചു. ഡി. ജി വൈഷ്ണവ് കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷം ആനന്ദ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി വിവിധ മാഗസിനുകൾക്ക് വേണ്ടി പ്രവർത്തിച്ചു തുടങ്ങി. പ്രശസ്ത ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ അസിസ്റ്റന്റായിട്ടാണ് ആനന്ദ് സിനിമാ മേഖലയിൽ പ്രവേശിക്കുന്നത്. 1992 -ൽ Meera എന്ന തമിഴ് സിനിമയിലൂടെയായിരുന്നു തുടക്കം. 

1994 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ആ വർഷം തന്നെ മിന്നാരം എന്ന പ്രിയദർശൻ ചിത്രത്തിന്റെ ക്യാമറയും കെ വി ആനന്ദ് തന്നെയായിരുന്നു. Kadhal Desam ആണ് ആനന്ദ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം. 2005 -ൽ ഇറങ്ങിയ Kana Kandaen എന്ന തമിഴ് സിനിമയിലൂടെ കെ വി ആനന്ദ് സംവിധായകനായി അരങ്ങേറി. തുടർന്ന് ആറ് തമിഴ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. മുപ്പതോളം സിനിമകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ആനന്ദിന്റെ ഭൂരിഭാഗം സിനിമകളും തമിഴിലായിരുന്നു. 

2021 ഏപ്രിലിൽ ഹൃദയാഘാതത്തെ തുടർന്ന് കെ വി ആനന്ദ് അന്തരിച്ചു.