മാനത്തുണ്ടൊരു രാച്ചുണ്ടന്‍ അമ്പിളി
മാനത്തുണ്ടൊരു രാച്ചുണ്ടന്‍.. അമ്പിളിവളയപ്പൂച്ചുണ്ടന്‍
ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേ (2)
തക തിത്തിതാകൃതി...
ചിങ്ങക്കാറ്റിന്‍ ചിറ്റാരം.. ചില്ലുമുകില്‍ കൊണ്ടണിയാരം
അണിയത്തോ ഞാനമരത്തോ നീ.. നങ്ങേലിപ്പെണ്ണേ..
തക തിത്തിതാകൃതി... ..
കരുമാടിക്കാറ്റളകം മാടി തൊടുകുറി തൊട്ടിട്ടോ
കായല്‍പ്പെണ്ണേ നിൻ പൂമെയ്യില്‍ കാണാചിങ്കാരം
കരിനീലക്കുയിലരളിച്ചുണ്ടില്‍ പൂങ്കുഴലൂതീട്ടോ..
അരുമപ്രാവേ നിന്‍ പാട്ടെല്ലാം.. അമൃതിന്‍ കുടമായീ...
മാനത്തുണ്ടൊരു രാച്ചുണ്ടന്‍.. അമ്പിളിവളയപ്പൂച്ചുണ്ടന്‍
ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേ
തക തിത്തിതാകൃതി... ..
അതിരാണിക്കാടടിമുടി നിന്നെ പൊന്നാല്‍ മൂടീട്ടോ..
ആമ്പല്‍പ്പൂവേ.. നിൻ വാര്‍മുടിയില്‍ മിന്നീ പൂക്കാലം...
അനുരാഗപ്പുഴയൊഴുകും നെഞ്ചില്‍... അണിവല വീശീട്ടോ
അറിയാതെന്നുടെ മനസ്സില്‍ കിട്ടീ ആമാടപ്പണ്ടം...