പൊഴിയാമഴ പൂമഴ ചിന്നിയ രാത്രിയിൽ
പൊഴിയാമഴ പൂമഴ ചിന്നിയ രാത്രിയില്‍
കുളിരും കുനുകൂടുവെടിഞ്ഞൊരു മാത്രയില്‍ ..(2)
മണിമഞ്ഞത്തൂവല്‍ ചിറകെങ്ങും വീശി
ഒരു പീലിക്കാറ്റിന്‍ ശ്രുതിയെങ്ങും മീട്ടി
വരവായിതിലേ ഇന്നൊരു മാരിപ്പൂങ്കുരുവി
(പൊഴിയാമഴ പൂമഴ ചിന്നിയ രാത്രിയില്‍..)
മുകില്‍ വാനില്‍ മിന്നാമിന്നും മുഴുതാരകമുത്താരം
തിരിയെരിയും ദീപം പോലെ കണിമഞ്ഞുകൊളുത്തുമ്പോള്‍
മിഴിചിമ്മുമൊരോര്‍മ്മകള്‍ മനസ്സിലെ മണ്‍ചിമിഴുകളില്‍
പ്രിയമേറിയ വാക്കുകള്‍ വിതറിയ വെണ്‍കതിരണിയും
ഒരു ചന്ദനശീതളമാരുതനെന്നുടെ മേല്‍ തഴുകും
(പൊഴിയാമഴ പൂമഴ ചിന്നിയ രാത്രിയില്‍..)
കുളിരമ്പിളി പോലെ തിളങ്ങും തുടുമുഖമീ മിഴിതിരയും
ഒരു പൊന്‍വിരല്‍കൊണ്ടതി മനസ്സില്‍
ഇതള്‍ തൊടുവാന്‍ കൊതിവിടരും
ഒരു വെണ്‍നുരചാര്‍ത്തിയ മനസ്സിലെ വാര്‍മണിയണിയാം
ഇനി നിന്‍കരതാരിലെ വീണയില്‍ ഞാന്‍ ശ്രുതിപകരാം
ഈ ജാലകവാതിലിലാരുടെ പാട്ടലയൊഴുകുമ്പോള്‍
(പൊഴിയാമഴ പൂമഴ ചിന്നിയ രാത്രിയില്‍..) ..(2)
മണിമഞ്ഞത്തൂവല്‍ ചിറകെങ്ങും വീശി
ഒരു പീലിക്കാറ്റിന്‍ ശ്രുതിയെങ്ങും മീട്ടി
വരവായിതിലേ ഇന്നൊരു മാരിപ്പൂങ്കുരുവി
(പൊഴിയാമഴ പൂമഴ ചിന്നിയ രാത്രിയില്‍..)