ലിജു കൃഷ്ണ

Liju Krishna
Liju Krishna
Date of Birth: 
Sunday, 23 February, 1992
സംവിധാനം: 1
കഥ: 1
തിരക്കഥ: 1

കണ്ണൂർ ജില്ലയിലെ കാഞ്ഞിലേരിയിൽ വി.ബാലകൃഷ്ണന്റേയും പി.വി. രാധാമണിയുടേയും മകനായി ജനിച്ചു. മമ്പറം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ലിജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ നിന്നും നാടക കലയിൽ ബിരുദാനന്തര ബിരുദം നേടി.

വിദ്യാഭ്യാസത്തിന് ശേഷം നാടക അഭിനയരംഗത്തും സംവിധാന രംഗത്തും ലിജു കൃഷ്ണ സജീവമായി. ലിജു കൃഷ്ണ സംവിധാനം ചെയ്ത മരണത്തിന് തൊട്ട് മുൻപ് നിമിഷം എന്ന നാടകം 2014 -ൽ മഹീന്ദ്ര എക്സലൻസ് ഇൻ തിയ്യേറ്റർ അവാർഡിന് ആറ് വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നടനും മികച്ച ഡിസൈനർക്കുമുള്ള പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. ഷോർട്ട് ഫിലുമുകൾ സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. അതിനുശേഷം 2015 -ൽ വൈറ്റ് ബോയ്സ് എന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു. 2017 -ൽ ലിജു കൃഷ്ണൻ സംവിധാനം ചെയ്ത "ഇമ" എന്ന ഷോർട്ട് ഫിലിം ശ്രദ്ധ നേടി. 2022 -ൽ നിവിൻ പോളിയെ നായകനാക്കി പടവെട്ട് എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. സിനിമ,നാടക അഭിനയത്തിൽ താത്പര്യമുള്ളവർക്കായി സാഗ എന്റർടൈമെന്റ് എന്ന പേരിൽ ഒരു സ്ഥാപനം ലിജു കൃഷ്ണ നടത്തുന്നുണ്ട്.