വർണ്ണപ്പൂ പട്ടം കെട്ടാം
വർണ്ണപ്പൂ പട്ടം കെട്ടാം
മുത്താരം തൊങ്ങൽ തുന്നാം ..
കാണാക്കൂട്ടിലെന്നോ..
തരി മിന്നാപ്പൊന്നുരുക്കാം..
പാടാപ്പാട്ടിലൂറും കിളിതേടാ തേൻകുടിക്കാം
നക്ഷത്രങ്ങളിറ്റിറ്റും കിനാവിന്നിന്ദ്രജാലം കാണാം (2)
നെഞ്ചിൽ നാമുണർത്തും പുതുപൂരക്കാലം
മുന്നിൽ നാമൊരുക്കും ഇനി മോഹത്താലം (2)
കൂടിയാടാം തമ്മിൽതമ്മിൽ
ചേർന്നു പാടാം ഉള്ളിന്നുള്ളിൽ
ഹേയ് ..കൂടിയാടാം തമ്മിൽതമ്മിൽ
ചേർന്നു പാടാം ഉള്ളിന്നുള്ളിൽ
ചൊല്ലാർന്നു ചൊടിയാർന്നു വാ ..വാ..
വർണ്ണപ്പൂ പട്ടം കെട്ടാം
മുത്താരം തൊങ്ങൽ തുന്നാം ..
എന്നും നാം തുറക്കും ഒരു മായാലോകം
ഒന്നൊന്നായ് മറക്കും അതിലോരോ നോവും (2)
കൂടൊരുക്കാം സ്വപ്നം കുഞ്ഞി
പീലി പാവാം പയ്യെപയ്യെ ..
കൂടൊരുക്കാം സ്വപ്നം കുഞ്ഞി
പീലി പാവാം പയ്യെപയ്യെ ..
ചാഞ്ചാടി ചരിഞ്ഞാടി വാ..വാ
(വർണ്ണപ്പൂ പട്ടം കെട്ടാം )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
varnnappoom pattam
Additional Info
Year:
1993
ഗാനശാഖ: