പവിഴമഞ്ചലില്‍ പറന്നുപാറിവാ

പവിഴമഞ്ചലില്‍ പറന്നുപാറിവാ
പകലിനല്ലിയില്‍..പദമമര്‍ന്നുവാ
സ്വരവസന്തമേ.. ഋതുപരാഗമേ..
നിന്നെയൊന്നു പുല്‍കാന്‍ മോഹം
പവിഴമഞ്ചലില്‍ പറന്നുപാറിവാ
പകലിനല്ലിയില്‍..പദമമര്‍ന്നുവാ

മേഘരാജികള്‍... ചിറകുനീര്‍ത്തുമീ
വാനവീഥിയില്‍ കതിരുലഞ്ഞപോൽ താരമല്ലിപൂത്തൂ (2)
രാഗസന്ധ്യതന്‍ ചാരെ നീ
ലാസ്യലോലയായ്.. ചെന്നുവോ
താനം പാടും കാറ്റിന്‍ ചുണ്ടില്‍.. തേന്‍ തൂകിയോ

പവിഴമഞ്ചലില്‍ പറന്നുപാറിവാ
പകലിനല്ലിയില്‍..പദമമര്‍ന്നുവാ

കര്‍ണ്ണികാരമോ കനകതാരമോ കാതരാംഗി
നിന്‍ പ്രണയവല്ലിയില്‍ പൊന്നണിഞ്ഞുനിന്നൂ (2)
പാല്‍നിലാവിലേ പീലിയോ..
മാഞ്ഞമഞ്ഞിലെ തൂവലോ
ആരേ.. നിന്നില്‍ ചന്തം ചാര്‍ത്തി ആലോലമായ്..

പവിഴമഞ്ചലില്‍ പറന്നുപാറിവാ
പകലിനല്ലിയില്‍..പദമമര്‍ന്നുവാ..
സ്വരവസന്തമേ.. ഋതുപരാഗമേ..
നിന്നെയൊന്നു പുല്‍കാന്‍ മോഹം
പവിഴമഞ്ചലില്‍ പറന്നുപാറിവാ
പകലിനല്ലിയില്‍..പദമമര്‍ന്നുവാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pavizhamanchalil parannupariva

Additional Info

Year: 
1993

അനുബന്ധവർത്തമാനം