ഇത്തിരിപ്പൂ ചന്തം
ഇത്തിരിപ്പൂ ചന്തം കാട്ടണ്
കണ്ണെറിഞ്ഞെത്തണ് പെണ്ണാള്
ആരു നിന്നെ കാണാനെത്തണത്
ഞാനല്ല തേവരുമല്ല തെക്കുതെക്കേ തെന്നലുമല്ല
നാടിറങ്ങും പൂന്തേൻ ചിന്താണ്
മണിത്തേരിറങ്ങണ രാവിൽ മോഹം
പൂത്തിറങ്ങണ നേരം..
നെഞ്ചിൻ ഈണങ്ങൾ തേടുന്ന പാടുന്ന നോവിന്റെ
താളം മാറുമ്പോൾ
ഇത്തിരിപ്പൂ ചന്തം കാട്ടണ്
കണ്ണെറിഞ്ഞെത്തണു് പെണ്ണാള്
ആരു നിന്നെ കാണാനെത്തണത്
ചായങ്ങൾ ചമയങ്ങൾ മാറുന്ന വേഷങ്ങൾ
ആളുന്ന ജീവന്റെ ഉറയുന്നോരാട്ടങ്ങൾ (2)
മാമ്പൂ മണക്കും മധുചന്ദ്രികയണയും
വനലതകളിൽ മണികോകില മദിമോഹന സ്വരരാഗം
ചായങ്ങൾ ചമയങ്ങൾ മാറുന്ന വേഷങ്ങൾ
ആളുന്ന ജീവന്റെ ഉറയുന്നോരാട്ടങ്ങൾ
പൊന്നരളി പൂഞൊറിഞ്ഞ്
തേടിവന്ന തേൻകിനാക്കൾ എങ്ങോ പോയ്
വെന്തെരിയും ഈ നെഞ്ചകത്തെ
കൂട്ടിലു് കൂട്ടുവന്നവർ എങ്ങാണ്
ഒരു പൂവിലുമുണ്ട് എൻ നോവിലുമുണ്ട്
ആരാരും കാണാതെ അറിയാതെ മുറിയുന്ന തേങ്ങലായി
മഞ്ഞളണിഞ്ഞ് സിന്ദൂരമണിഞ്ഞ്
വിടചൊല്ലി മറയുന്ന പകലിന്റെ പിരിയാത്ത നിഴലാട്ടങ്ങൾ