പൊട്ടിവിടരാന്‍ തുടങ്ങുന്നൊരുമലര്‍
പൊട്ടിവിടരാന്‍ തുടങ്ങുന്നൊരുമലര്‍
ഞെട്ടരുവീഴാന്‍ പിടയുന്നൊരു മലര്‍
തകരാത്ത ബന്ധങ്ങളുണ്ടോ..
പൊട്ടിക്കരയാത്ത ഹൃദയങ്ങളുണ്ടോ
തകരാത്ത ബന്ധങ്ങളുണ്ടോ..
പൊട്ടിക്കരയാത്ത ഹൃദയങ്ങളുണ്ടോ..
പരിരംഭണ സുഖസ്വപ്നങ്ങളാലേ
സുരതാനുരാഗ മേളങ്ങളാലെ...
പരിചൊടുനാകം പണിയുന്നു മര്‍ത്ത്യന്‍
പഴയകാലത്തിന്‍ ചിറകൊച്ച കേള്‍ക്കാതെ
തകരാത്ത ബന്ധങ്ങളുണ്ടോ..
പൊട്ടിക്കരയാത്ത ഹൃദയങ്ങളുണ്ടോ..
വിതച്ചവിത്തിന്‍ ഗുണദോഷമേതോ..
അതുതന്നെ കൊയ്യുന്നു മണ്ണില്‍.. മര്‍ത്ത്യന്‍
നിലയ്ക്കാത്ത പ്രതിഭാസ ചലനം
ഈ.. ലോകമൊരണുജീവ ലയനം
തകരാത്ത ബന്ധങ്ങളുണ്ടോ..
പൊട്ടിക്കരയാത്ത ഹൃദയങ്ങളുണ്ടോ..
നിഴലും നിലാവും.. നിശയുടെ രൂപം
നിഴലറ്റ കൂരിരുള്‍ പകലിനു താപം
ബന്ധങ്ങളെല്ലാം ഒരുദുഃഖ സത്രം
സ്വന്തമായൊന്നുമില്ല്ലാറടി മണ്ണുമാത്രം..
തകരാത്ത ബന്ധങ്ങളുണ്ടോ..
പൊട്ടിക്കരയാത്ത ഹൃദയങ്ങളുണ്ടോ..(2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
pottividaran thudangunnoru malar
Additional Info
Year:
1979
ഗാനശാഖ: