പുഞ്ചിരി പുണരുമീ
പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനം
നെഞ്ചകം മയിലാടും പൂങ്കാവനം...ആ
പൊന്നിന്‍ കിനാവെന്നെ ചിറകിലേറ്റി
കന്നിനിലാവിന്റെ കടവിലാക്കി..
പൊന്നിന്‍ കിനാവെന്നെ ചിറകിലേറ്റി
കന്നിനിലാവിന്റെ കടവിലാക്കി..
പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനം
നെഞ്ചകം മയിലാടും പൂങ്കാവനം...
കണികാണാനാശിച്ച കൊന്നപ്പൂമേനിയും
മണിയറ കുളിരിടും മാദക കേളിയും
മുല്ലപ്പൂമൊട്ടു വിടരുന്ന പല്ലുമായ്..
മല്ലീശരന്റെ മിന്നുന്ന വില്ലുമായ്..
പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനം
നെഞ്ചകം മയിലാടും പൂങ്കാവനം...ആഹാ
അളകങ്ങളാടിക്കളിക്കുന്നു നെറ്റിയില്‍..
കളിവള്ളം മാറില്‍ ഉലയുന്നു ചിട്ടയില്‍..
മൈലാഞ്ചി പൂശിച്ചുമപ്പിച്ച കൈത്തടം
സിന്ദൂരസന്ധ്യാ തടവും കപോലവും
മാതളച്ചെഞ്ചുണ്ടില്‍.. മധുരം പകരാന്‍
കാതരമിഴി നീയെന്നുവരും...
മാതളച്ചെഞ്ചുണ്ടില്‍.. മധുരം പകരാന്‍
കാതരമിഴി നീയെന്നുവരും...
പുഞ്ചിരി പുണരുമീ പൂന്തിങ്കളാനനം
നെഞ്ചകം മയിലാടും പൂങ്കാവനം...ആ ..ആ