പ്രിയേ നിൻ ഹൃദയമൊരു

പ്രിയേ ! പ്രിയേ നിൻ ഹൃദയമൊരു പിയാനോ
അമൃതനിഷ്യന്തിയാം അതിലുയരുന്നതൊ-
രപൂർവരാഗം - അപൂർവരാഗം അപൂർവരാഗം
(പ്രിയേ...)

ഉറങ്ങും എന്റെ വികാരഫണങ്ങളെ
ഉണർത്തുമുന്മാദം
അന്തരവയവ ധമനികളിൽ
അഗ്നി കൊളുത്തുമൊരുന്മാദം
നിന്റെ ശബ്ദങ്ങളിൽ ജ്വലിക്കും എന്റെ
മൗനങ്ങളിൽ വിശ്രമിക്കും
ഓഹോഹോഹോ ..ഓഹോഹോ....
(പ്രിയേ...)

തുടിക്കും എന്റെ നിശാസദനങ്ങളിൽ
അതിന്റെ ആവേശം
സ്വപ്നസുരഭില നിദ്രകളിൽ
സ്വർഗ്ഗസുഖം തരും ആവേശം
നിന്റെ ദാഹങ്ങളിൽ ജ്വലിക്കും
എന്റെ മോഹങ്ങളിൽ വിശ്രമിക്കും
ഓഹോഹോഹോ ..ഓഹോഹോ....
(പ്രിയേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Priye nin hridayamoru

Additional Info

അനുബന്ധവർത്തമാനം