മദ്ധ്യവേനലവധിയായി
മദ്ധ്യവേനലവധിയായി ഓര്‍മ്മകള്‍
ചിത്രശാല തുറക്കുകയായി
മുത്തുകളില്‍ ചവുട്ടി മുള്ളുകളില്‍ ചവുട്ടി
നഗ്നമായ കാലടികള്‍ മനസ്സിന് കാലടികള്‍
(മദ്ധ്യവേനല്‍..)
എത്ര ദിവാസ്വപ്നങ്ങള്‍
എത്ര രോമഹര്‍ഷങ്ങള്‍
എട്ടുകാലിവലയില്‍ വീണ തേനീച്ചകള്‍
അവയടിച്ചു മാറ്റുമ്പോള്‍
ചുമരെഴുത്തു മായ്ക്കുമ്പോള്‍
അറിയാതെന്നുള്ളിലെത്ര നെടുവീര്‍പ്പുകള്‍
എത്ര നെടുവീര്‍പ്പുകള്‍
(മദ്ധ്യവേനല്‍..)
എത്ര മനോദു:ഖങ്ങള്‍
എത്ര മോഹഭംഗങ്ങള്‍
തപ്തബാഷ്പനദിയില് വീണ തീമുത്തുകള്
അവയൊരിക്കല്‍ വിരിയുമെങ്കില്‍
അമൃതുകൊണ്ടു നിറയുമെങ്കില്‍
അനുരാഗധന്യമാകുമഭിലാഷങ്ങള്
എന്റെ അഭിലാഷങ്ങള്‍
(മദ്ധ്യവേനല്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madhyavenal avadhiyaayi
Additional Info
ഗാനശാഖ: