ശ്രീനഗരത്തിലെ ചിത്രവനത്തിലെ
Music:
Lyricist:
Singer:
Raaga:
Film/album:
ശ്രീനഗരത്തിലെ ചിത്രവനത്തിലെ
ശിശിര മനോഹര ചന്ദ്രികേ
നിന്റെ കനകവിമാനത്തില്‍ ഞാനൊരു
വര്‍ണ്ണഭൃംഗമായ് പറന്നോട്ടേ
(ശ്രീനഗരത്തിലെ..)
സസ്യ ശ്യാമള കോമളമാകും
സഹ്യന്റെ താഴ്വരയില്‍
നീ ചെന്നിറങ്ങുമ്പോള്‍ - നീലപ്പൂങ്കാവുകള്‍
നിന്നേ പുണരുമ്പോള്‍
ആകെ തുടുക്കുമെന്‍ മലയാളത്തിന്റെ
അഴകൊന്നു കണ്ടോട്ടേ
(ശ്രീനഗരത്തിലെ..)
ചങ്ങമ്പുഴയുടെ കവിതകള്‍ പാടും
ശൃംഗാരപ്പുഴക്കടവില്‍
നീരാട്ടിനിറങ്ങുമ്പോള്‍ നൂറുനൂറോളങ്ങള്‍
നിന്നേ പൊതിയുമ്പോള്‍
കോരിത്തരിക്കുമെന്‍ മലയാളത്തിന്റെ
കുളിരില്‍ ഞാനലിഞ്ഞോട്ടെ
(ശ്രീനഗരത്തിലെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Sreenagarathile
Additional Info
ഗാനശാഖ: