പ്രിയംവദയല്ലയോ

പ്രിയംവദയല്ലയോ പറയുകയില്ലയോ
പ്രണയസ്വരൂപിണിയല്ലയോ -എന്റെ
പ്രിയതമയാവുകയില്ലയോ
(പ്രിയംവദ..)

അഴകിന്റെ പൂവനം - അസുലഭയൌവ്വനം
എനിക്കല്ലയോ എന്നുമെനിക്കല്ലയോ - ഈ
അഴകിന്റെ പൂവനം അസുലഭയൌവ്വനം
എനിക്കല്ലയോ എന്നുമെനിക്കല്ലയോ
അതിലുള്ള പൊയ്കയില്‍ വിരിയുന്നപൂക്കളും
അരയന്നങ്ങളുമെനിക്കല്ലയോ - എനിക്കല്ലയോ
(പ്രിയംവദ..)

ഇടവകപ്പള്ളിയില്‍ ഇനിയൊരു സന്ധ്യയില്‍
വരികില്ലയോ തങ്കം വരികില്ലയോ - ഈ
ഇടവകപ്പള്ളിയില്‍ ഇനിയൊരു സന്ധ്യയില്‍
വരികില്ലയോ തങ്കം വരികില്ലയോ
മധുരമാം ലജ്ജയില്‍ മയങ്ങിനിന്നങ്ങിനെ
മനസ്സമ്മതം നീ തരുകില്ലയോ -നീ
തരുകില്ലയോ
(പ്രിയംവദ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyamvadhayallayo

Additional Info

അനുബന്ധവർത്തമാനം