കല്ലോലിനീ വനകല്ലോലിനീ
കല്ലോലിനീ - വനകല്ലോലിനീ നിൻ തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ താരാട്ടുപാടിയുറക്കൂ - ഉറക്കൂ കല്ലോലിനീ... തങ്കത്തളിരിലകൾ താലോലം പാടിപ്പാടി പൊൻതിരി തെറുക്കുന്ന വനഭൂമി നീലവിശാലതയെ തൊട്ടുഴിയുവാൻ പച്ചത്താലങ്ങളുയർത്തുമീ തീരഭൂമി ഇവിടെ നിൻ കാൽത്തളകൾ കരയുന്നുവോ ഇവിടെ നിൻ കളഗീതമിടറുന്നുവോ ഇടറുന്നുവോ ഇടറുന്നുവോ (കല്ലോലിനീ..) പൊങ്കലും പൊന്നോണവും സംക്രമസന്ധ്യകളും എങ്ങോ പറന്നകന്ന മരുഭൂമി തേയിലകൊളുന്തുപോൽ ജീവിതക്കുരുന്നുകൾ വേനലിലെരിയുമീ ഉഷ്ണഭൂമി ഇവിടെ നിൻ പൂത്തളിക ഒഴിയുന്നുവോ ഇവിടെ നിൻ ബാഷ്പബിന്ദു പുകയുന്നുവോ പുകയുന്നുവോ പുകയുന്നുവോ (കല്ലോലിനീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kallolini vana
Additional Info
ഗാനശാഖ: