കുറ്റാലം കുളിരരുവി

കുറ്റാലം കുളിരരുവീ
ചിറ്റോളം ചിലമ്പു ചാര്‍ത്തിയ കുളിരരുവീ
ഈ ചിത്രകൂട പൂമുഖങ്ങളില്‍ ഒഴുകിവരൂ
ഒഴുകിവരൂ...
കുറ്റാലം കുളിരരുവീ...

മൂടല്‍ മഞ്ഞു കുളിച്ചു താമസിക്കും
പീരുമേട്ടിലെ മൂകതയില്‍
പതഞ്ഞു പതഞ്ഞു നിറയൂ
തിരി തെറുക്കും തേയിലയ്ക്ക് മുല കൊടുക്കൂ
ചിറകു വച്ച പുഷ്പങ്ങളെ പാടിക്കൂ
മാനത്തെ കൊളുന്തു നുള്ളാന്‍
കൈ നീട്ടും കുന്നിന്റെ
മാറില്‍ നിന്റെ സ്യമന്തകങ്ങള്‍
ചാര്‍ത്തിക്കൂ ഓ....

നാഗഗന്ധികള്‍ വിഷം കൊടുത്തുറക്കും
താഴ്‌വരയുടെ നഗ്നതയെ
പൊതിഞ്ഞു പൊതിഞ്ഞു പടരൂ
മുഖം മറയ്ക്കും സ്വപ്നങ്ങള്‍ക്ക് നീര്‍ക്കൊടുക്കൂ
മുള്ളില്‍ വീണ ദുഃഖങ്ങളെ സ്നേഹിക്കൂ
നാളത്തെ ഉഷസ്സുകളില്‍
നിഴല്‍ പരത്തും കഴുകന്റെ
കാളമേഘ തൂവലുകള്‍ കൊഴിയട്ടെ ഓ....

കുറ്റാലം കുളിരരുവീ അരുവീ..
ചിറ്റോളം ചിലമ്പു ചാര്‍ത്തിയ കുളിരരുവീ
ഈ ചിത്രകൂട പൂമുഖങ്ങളില്‍ ഒഴുകിവരൂ
ഒഴുകിവരൂ...
കുറ്റാലം കുളിരരുവീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuttalam kuliraruvi

Additional Info

അനുബന്ധവർത്തമാനം