പല്ലവി ജോഷി

Pallavi Joshy

മുംബൈയിലെ മറാത്തി കുടുംബത്തിലായിരുന്നു പല്ലവി ജോഷിയുടെ ജനനം. തന്റെ നാലാം വയസ്സിൽ Naag Mere Sathi എന്ന ഹിന്ദി സിനിമയിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ബാലനടിയായി അഭിനയിച്ചു. കുറച്ചുവർഷങ്ങൾക്ക് ശേഷം പല്ലവി കാരക്ടർ റോളുകളിൽ അഭിനയിക്കാൻ തുടങ്ങി. സമാന്തര സിനിമകളുടെ ഭാഗമായി നിരൂപക പ്രശംസ നേടിയ വേഷങ്ങളിൽ പല്ലവി ജോഷി അഭിനയിച്ചിരുന്നു.

ഹിന്ദി സിനിമകൾ കൂടാതെ ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1987 -ൽ മോഹൻ സംവിധാനം ചെയ്ത തീർത്ഥം എന്ന സിനിമയിൽ നായികയായാണ് പല്ലവി ജോഷി മലയാളത്തിൽ എത്തുന്നത്. അതിനുശേഷം കെ പി. ശശി സംവിധാനം ചെയ്ത ഇലയും മുള്ളും എന്ന സിനിമയിലും അവർ അഭിനയിച്ചു.The Tashkent Files എന്ന ചിത്രത്തിലെ അഭിനയത്തിന് 2020 -ലും The Kashmir Files എന്ന ചിത്രത്തിലെ അഭിനയത്തിന് 2023 -ലും മികച്ച സഹനടിയ്ക്കുള്ള അവാർഡിനർഹയായി.The Kashmir Files സിനിമയുടെ സഹനിർമ്മാതാവുകൂടിയാണ് പല്ലവി ജോഷി. സിനിമകൾ കൂടാതെ നിരവധി  ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് പല്ലവി ജോഷിയുടെ ഭർത്താവ്.