വേമ്പനാട്ട് കായലിൽ
വേമ്പനാട്ടു കായലിൽ നീന്തി നീരാടി
വേടമലയുടെ മുടിയിലാകെ പരിമളം പൂശി
വേലകളിയുടെ ചുവടു വെച്ച് ചൂളവും കുത്തി
വേണാടൻ തെന്നലലസം പടി കടന്നെത്തി (വേമ്പനാട്ട്..)
സൂര്യകിരണമൊലിച്ചിറങ്ങിയ പുരമുറിയ്ക്കുള്ളിൽ
ഞാനുറങ്ങിയുണർന്നു വെറുതേ കിടന്ന നേരം (2)
പതിവു പോലെൻ അളകരാജികൾ വകഞ്ഞു മാറ്റി
ശിശിര ചുംബനമേകുവാനവൻ അരികിൽ വന്നെത്തീ
ആ..ആ..ആ.. (വേമ്പനാട്ടു..)
ശയനവിരികളിലലകൾ നെയ്തും കുസൃതി കാണിച്ചും
അവിടെയിവിടെയലഞ്ഞു പവനൻ വെളിയിലേക്കൊഴുകീ (2)
അതു വരെ ചിരി തൂകി നിന്നൊരരളി മലരിതളിൽ
അലസമൊരു ചെറു പ്രഹരമെകിയവൻ പറന്നേ പോയ്
ആ..ആ..ആ.. (വേമ്പനാട്ട്..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vembanattu kayalil
Additional Info
ഗാനശാഖ: