ശ്രീരാമചന്ദ്രന്റെയരികിൽ

ശ്രീരാമചന്ദ്രന്റെയരികിൽ
സുമന്ത്രർ തെളിക്കുന്ന തേരിൽ
സുസ്മേരമുഖിയായ് സ്വയംവരവധുവായ്
സീതാദേവിയിരുന്നൂ അവർ
മിഥിലയിൽ നിന്നുമകന്നൂ ( ശ്രീ രാമ..)
 
കിന്നരചാരണ ഗന്ധർവന്മാർ
വീണാഗാനം പാടി (2)
ദിക്കുകളെട്ടും സീതയെ വാഴ്ത്തി
ദീർഘസുമംഗലീ ഭവതു
ഒഴുകീ മന്ദം ഒഴുകീ
പുരുഷാര സരയൂ പ്രവാഹം (ശ്രീ രാമ..)
 
കൈയ്യിലുയർത്തിയ വെണ്മഴുവോടെ
കണ്ണിൽ ചെന്തീയോടെ
മാർഗ്ഗ നിരോധനം ചെയ്യാനെത്തിയ
ഭാർഗ്ഗവനിങ്ങനെയലറീ
കൊല്ലും ഞാൻ കൊല്ലും നവ
ദമ്പതിമാരെവിടെ എവിടെ എവിടെ എവിടെ (ശ്രീ രാമ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreerama chandranteyarikil