ഡാനിൽ ഡേവീഡ്
കേരളത്തിലെ തൃശ്ശൂർ ജില്ലയാണ് സ്വദേശം. ജോലി സംബന്ധമായി ഇപ്പോൾ യു.എ.ഇ.യിൽ കഴിയുന്നു. എം.3.ഡി.ബി എന്ന സൈറ്റിന്റെ ഡാറ്റാ അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളും, നാദം, ഈണം എന്നീ സ്വതന്ത്ര സംഗീതസംരംഭങ്ങളിലെ സജീവ പങ്കാളിയും ആണ്. ദൌർബല്യം മുഴുവൻ ഇൻഫൊർമേഷൻ ടെക്നോളജിയിലാണെങ്കിലും സ്വയം ഒരു ഗായകനായും എഴുത്തുകാരനായും രൂപം മാറുന്നതിന്റെ നിഴൽച്ചിത്രങ്ങൾ ഒരു തീനാളത്തിന്റെ തീക്ഷ്ണപ്രഭയോടെ മനസ്സിൽ സൂക്ഷിക്കുന്നയാളാണ് ഡാനിൽ. സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ഏതാനും വ്യക്തികളുമായുള്ള അടുപ്പം തന്റെയുള്ളിലുറങ്ങുന്ന ഇത്തരം സംഗീത സാഹിത്യ വാസനകളെ പരിപോഷിപ്പിക്കേണ്ടതാണെന്ന തിരിച്ചറിവിലേക്ക് അദ്ദേഹത്തെ നയിച്ചു. ആ തിരിച്ചറിവാണ്, സദാ സംഗീതസാഗരമാലകളിലൂടെ ഗമനം ചെയ്തുകൊണ്ടിരിക്കുന്ന സ്വന്തം ചിന്തകളുടേയും സങ്കല്പങ്ങളുടെയും ലോകത്തിലേക്ക് ഉറച്ച കാൽവയ്പുകളോടെ കടന്നു വരാനുള്ള പ്രേരണയേകിയത്. അങ്ങനെ, തന്റെ മനസ്സിലെ മിഴിവാർന്ന സങ്കല്പചിത്രങ്ങൾക്ക് സ്വന്തം തൂലികത്തുമ്പിലൂടെ അക്ഷരരൂപം പകർന്നു നൽകുക എന്ന സുന്ദരസ്വപ്നത്തിന്റെ സാക്ഷാത്കാരമാവുകയാണ് ഈണത്തിനു വേണ്ടി അദ്ദേഹം സംഭാവന ചെയ്ത ഈ ഗാനം. ദൂരം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഈ തൃശൂർ സ്വദേശി