തങ്കത്തിടമ്പല്ലേ
തങ്കത്തിടമ്പല്ലേ നിൻ തങ്കക്കിടാവല്ലേ
താമരപൂങ്കവിളിൽ നൽകാം ആയിരം പൊന്നുമ്മ
സ്നേഹത്തിൻ സൗന്ദര്യമായ്
ശാന്തി തൻ സൗഭഗമായ്
അച്ഛനുമമ്മയ്ക്കും ആശ്രയമാകുവാൻ
ഈ മണ്ണിൽ വന്നുദിച്ചൂ ഈ മണ്ണിൽ വന്നുദിച്ചൂ (തങ്കത്തിടമ്പല്ലേ..)
ദീപമായെന്നും തെളിഞ്ഞീടേണം
എന്റെ ജീവനിൽ ജീവൻ ചൊരിഞ്ഞിടേണം
ഈശ്വരനാമം ജപിച്ചിടേണം
എന്നും മാതൃകയായ് നീ വളർന്നിടേണം നീ
മാതൃകയായി വളർന്നിടേണം (തങ്ക..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thanka thidamballe
Additional Info
ഗാനശാഖ: