ഇർഫാൻ ഖാൻ
ഗീദർ ഖാന്റെയും ബീഗം ഖാന്റെയും മകനായി രാജസ്ഥാനിലെ ജയ്പൂരിൽ 1967 ജനുവരി 7 ആം തിയതിയാണ് ഇർഫാൻ ഖാൻ ജനിച്ചത്.
കുട്ടിക്കാലത്ത് ക്രിക്കറ്റിൽ തൽപ്പരനായിരുന്നെങ്കിലും പിന്നീടത് സിനിമയോടായി. എം എ കഴിഞ്ഞതിനശേഷം 1984 ല്‍ നാഷണല്‍ സ്ക്കൂള് ഓഫ് ഡ്രാമയില്‍ ചേര്‍ന്നു അഭിനയം പഠിച്ചഅദ്ദേഹം പഠനശേഷം മുംബൈയിലേക്ക് മാരുകയും അക്കാലത്ത് ചാണക്യ/ ചന്ദ്രകാന്ത തുടങ്ങിയ ടിവി സീരിയലുകളില്‍ അഭിനയിച്ചു.
1988 ല്‍ മീര നായർ സംവിധാനം ചെയ്ത സലാം ബോംബൈ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 2003 ൽ അശ്വിൻ കുമാർ സംവിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘു ചിത്രത്തിലെ അഭിനയം മികച്ച പ്രേക്ഷക പ്രതികരണം നേടി.
2004 ൽ പ്രദര്‍ശനത്തിനെത്തിയ ഹാസില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാര്‍ഡ് ലഭിച്ച അദ്ദേഹത്തിന് 2007 ല്‍ ലൈഫ് ഇൻ എ മെട്രോ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിക്കുകയുണ്ടായി.
2011 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച അദ്ദേഹത്തിന് 2012 ൽ പാൻ സിംഗ് തോമർ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു.
ലഞ്ച് ബോക്സ്/ ലൈഫ് ഓഫ് പൈ/സ്ലം ഡോഗ് മീല്ലിനയർ/ ഇൻഫെർണോ/ജുറാസിക് വേൾഡ് എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ച അദ്ദേഹത്തിന്റെ അവസാനം പൂർത്തിയാക്കിയ ചിത്രം അംഗ്രേസി മീഡിയമായിരുന്നു.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അഭിനയ ശേഷിയുള്ള നടമാരിൽ ഒരാളായ ഇർഫാൻ ഖാൻ അന്തരാഷ്ട്ര ചലച്ചിത്ര ലോകത്ത് ഇന്ത്യയുടെ മുഖമായിരുന്ന ഇര്‍ഫാന്റെ അവസാന ചിത്രങ്ങളില്‍ ഒന്നായ ഖരീബ് ഖരീബ് സിംഗ്ലെയില് മലയാളതാരം പാര്‍വതിയായിരുന്നു നായിക.
കാര്വാന് എന്ന ഹിന്ദിചിത്രത്തില്‍ നടന് ദുല്‍ഖര്‍ സല്‍മാനും ഇര്ഫാന് ഖാനൊപ്പം ശ്രദ്ധേയവേഷം കൈകാര്യം ചെയ്ത ഇദ്ദേഹം അധികാരം, മിസ്റ്റർ ബീൻ എന്നീ 2 മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ന്യൂറോ എൻട്രോക്രൈൻ എന്ന ട്യൂമർ ബാധിതനായിരുന്ന ഇദ്ദേഹം 2020 ഏപ്രിൽ 29 ആം തിയതി മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ച് തന്റെ 53 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.
ചലച്ചിത്രനടി സുതപ സിക്ദാറാണ് ഭാര്യ/ബബിൽ/ആര്യൻ എന്നിവർ മക്കളും/സൽമാൻ/ ഇമ്രാൻ എന്നിവർ സഹോദരങ്ങളുമാണ്.