ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ
ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ..
കൂട്ടുപുരികക്കൊടികള്‍ കൊണ്ടു കുലച്ച മണിവില്ലില്‍
കൂവളപ്പൂമിഴികള്‍ നീട്ടി വലിച്ച മണിഞാണില്‍
നീതൊടുത്തെന്‍ മാറിലെയ്യും..
നിന്റെ പ്രണയ കടാക്ഷമുനകള്‍...
ബ്രഹ്മാസ്ത്രങ്ങള്‍..ദേവീ ദേവീ..
നിന്റെ യൗവ്വന സഹജമാകും ലജ്ജതന്‍ കുളിരില്‍
നിന്റെ കവിളില്‍.. ഇതള്‍ വിരിഞ്ഞ നുണക്കുഴിത്തളിരില്‍..
ഈ താരള്യത്തില്‍ ഈ താരുണ്യത്തില്‍...
ഇന്നു ഞാനലിഞ്ഞു ചേരുമ്പോള്‍... ദേവീ...ദേവീ
നിന്റെ പ്രണയകടാക്ഷമുനകള്‍..
ബ്രഹ്മാസ്ത്രങ്ങള്‍.. ദേവീ.. ദേവീ..
നീയുണര്‍ത്തിയ രുദ്രവീണാ നാദമാധുരിയില്‍..
നീ വിടര്‍ത്തിയ.. നൃത്തസന്ധ്യാ ലാസമഞ്ജരിയില്‍
ഈ ലാളിത്യത്തില്‍.. ഈ ലാവണ്യത്തില്‍
ഇന്നു ഞാനലിഞ്ഞു തീരുമ്പോള്‍..ദേവീ ..ദേവീ
നിന്റെ പ്രണയകടാക്ഷമുനകള്‍..
ബ്രഹ്മാസ്ത്രങ്ങള്‍.. ദേവീ.. ദേവീ
കൂട്ടുപുരികക്കൊടികള്‍ കൊണ്ടു കുലച്ച മണിവില്ലില്‍
കൂവളപ്പൂമിഴികള്‍ നീട്ടി വലിച്ച മണിഞാണില്‍
നീതൊടുത്തെന്‍ മാറിലെയ്യും..
നിന്റെ പ്രണയ കടാക്ഷമുനകള്‍...
ബ്രഹ്മാസ്ത്രങ്ങള്‍..ദേവീ ദേവീ..