ചക് ചക് ചക് ചക്
ചക് ചക് ചക് ചക് കൂകൂ കൂവി
പാഞ്ഞോടുന്നൊരു വണ്ടീ
കൊല്ലം പൊകും വണ്ടീ കൊച്ചീ പൊകും വണ്ടീ
കോഴിക്കോട്ടും കാസർഗോട്ടും പോകും തീവണ്ടി
ടിക്കറ്റില്ലാതെല്ലാവർക്കും കേറാനുള്ളൊരു വണ്ടി
നമ്മുടെ തീവണ്ടീ
കണ്ടോ കണ്ടോ പൂരം
പൊടി പൊടി പൊടി പൊടി പൂരം
ആയിരമായിരം പെൺ പട നിരയായ്
ചെണ്ട കൊട്ടണ പൂരം
തൃശൂരും പൂരം കോലോത്തും പൂരം
കണ്ടോണ്ടിരിക്കണ നമ്മുടെയുള്ളിലും
കമ്പം കത്തും പൂരം
കമ്പം കത്തും പൂരം
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
മാർച്ച് ചെയ്തു വരുന്നൂ നമ്മുടെ പട്ടാളക്കാരൻ
ഉണ്ടയില്ലാത്തോക്കു നീട്ടി നമ്മളെ വെടി വെയ്ക്കും
ദൂരെ പൊയ്ക്കൊള്ളൂ ഓടിയൊളിച്ചോളൂ
ആരെയുമിവിടെ കാണാതാശാൻ തിരിച്ചു പൊയ്ക്കൊള്ളും
നാദസ്വരമേളം കേൾക്കും കല്യാണപന്തൽ
തരികിട തരികിട തകിലിനു മേളം ഝാലറ താളം
സദ്യയ്ക്കൊരുക്കുന്ന പിന്നാമ്പുറം
ഇട്ടാവട്ടം പപ്പടം അമ്പിളിവട്ടം പപ്പടം
എരിവും പുളിയും മധുരവുമുള്ളൊരു പാൽപ്പായസമേളം
സദ്യയ്ക്കുള്ളൊരു ബഹളം
വൻസദ്യയ്ക്കുള്ളൊരു ബഹളം