അരിമുല്ലമലർ

അരിമുല്ലമലർ വിരിയും ചിരിയുള്ള പെണ്ണേ

അനുരാഗപൗർണ്ണമിയിൽ കുളിർ പകരും പെണ്ണേ

നിന്നിലനുനിമിഷം ഞാനലിഞ്ഞു ചേരുന്നു

താമരമിഴിയാളേ മോഹനമൊഴിയാളേ (അരിമുല്ല..)

 

ഓർത്തിരിക്കുമ്പോൾ മുന്നിലെത്തീടും

പാട്ടു പാടുമ്പോൾ ആട്ടമാടിടും

മുട്ടിയുരുമ്മി നടക്കേണ്ട

കൊഞ്ചിക്കുഴഞ്ഞു രസിക്കേണ്ട

പിണങ്ങിപ്പിണങ്ങി നീ പോകരുതെ

അകലെയകലെ നീ പോകരുതേ

പിണങ്ങിയാലും അകന്നിരുന്നാലും

അടുപ്പം കൂടിടും ആത്മസഖീ ഓ....(അരിമുല്ല..)

 

കവിതകളുണരുമ്പോൾ ചുവന്ന കവിളുകളിൽ

കാഞ്ചന വസന്തവും ശോഭ വിടർത്തുന്നൂ

താമരത്തോനിയിൽ കേറണ്ടേ

എല്ലാം മറന്നു ചേരേണ്ടേ

പിണങ്ങിപ്പിണങ്ങി നീ പോകരുതേ

അകലേയകലെ നീ പോകരുതേ

പിണങ്ങിയാലും അകന്നിരുന്നാലും

അടുപ്പം കൂടിടും പ്രേമസഖീ ഓ....(അരിമുല്ല..)

 

രൂപം കൊണ്ടു നീ രാജകന്യക

ഭാവം കൊണ്ട് നീ ലാസ്യദേവത

നിന്റെ മനസ്സിലിടം തരുമോ

എന്റെ മനസ്സ് നിറഞ്ഞോട്ടേ

പിണങ്ങിപ്പിണങ്ങി നീ പോകരുതേ

അകലേയകലെ നീ പോകരുതേ

പിണങ്ങിയാലും അകന്നിരുന്നാലും

അടുപ്പം കൂടിടും പ്രാണ സഖീ ഓ....(അരിമുല്ല..)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arimullamalar

Additional Info

അനുബന്ധവർത്തമാനം