കാവും കോവിലകവും

കാവും കോവിലകവും.. കുളവും ശാന്തിമനയും
കാവും കോവിലകവും.. കുളവും ശാന്തിമനയും
കാലം തീര്‍ത്ത കോലം ..
ചാര്‍ത്തിയകലം തേടി യാത്രയായി..
മൗനം മേഞ്ഞ വഴിയില്‍.. ഉരുളും മന്ത്രശിലയില്‍
മൗനം മേഞ്ഞ വഴിയില്‍.. ഉരുളും മന്ത്രശിലയില്‍
ജന്മം പൂത്ത.. കര്‍മ്മം വാര്‍ത്ത മിഴിനീരാടി യാത്രയായി

നോവിന്‍ രാത്രിമഴയില്‍ പൂത്ത കനലിന്‍ പൂക്കളില്‍
വീഴും മഞ്ഞുനീരും.. കുഞ്ഞുതെന്നല്‍ താളവും..
ഇനിയും ദൂരമേറും..
പാതയോരം കൊയ്ത ശാപവും..
ഇല്ലിക്കാടും മേടും ചെല്ലച്ചോലശീലും
തുമ്പിത്തുള്ളല്‍ തേരില്‍ പായുമ്പോഴും..
കാവും കോവിലകവും.. കുളവും ശാന്തിമനയും
കാലം തീര്‍ത്ത കോലം ..
ചാര്‍ത്തിയകലം തേടി യാത്രയായി..

എങ്ങോ കേഴുമഴലിന്‍ മീന വേഴാമ്പല്‍ക്കിളീ..
എന്തേ നിന്‍ വിഷാദം..
പെയ്ത നാദം ചോര്‍ന്നുപോയി
ഒടുവില്‍ പൂണുനൂലിന്‍.. ബ്രഹ്മബീജം നേര്‍ന്ന പാതകം
ഉള്ളിന്നുള്ളില്‍ വീണ്ടും.. കല്ലും നെല്ലും പാകി
പയ്യെപ്പയ്യെ പായും കാലം പോലെ
കാവും കോവിലകവും.. കുളവും ശാന്തിമനയും
കാലം തീര്‍ത്ത കോലം ..
ചാര്‍ത്തിയകലം തേടി യാത്രയായി..
മൗനം മേഞ്ഞ വഴിയില്‍.. ഉരുളും മന്ത്രശിലയില്‍
ജന്മം പൂത്ത.. കര്‍മ്മം വാര്‍ത്ത മിഴിനീരാടി യാത്രയായി ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kavum kovilakavum

Additional Info

Year: 
2002
Lyrics Genre: 

അനുബന്ധവർത്തമാനം