നാളെയന്തി മയങ്ങുമ്പോൾ

നാളെയന്തി മയങ്ങുമ്പോൾ
വാനിലമ്പിളി പൊന്തുമ്പോൾ
പൂമരക്കിളി വാമരക്കിളി നിന്നെ കെട്ടാനാളുവരും
നിന്നെ കെട്ടാനാളുവരും.... (2)

പടച്ചവൻ കൊണ്ടത്തന്നോരുടപ്പിറപ്പേ..ഏ ..
പടച്ചവൻ കൊണ്ടത്തന്നോരുടപ്പിറപ്പേ
എന്റെ ഉടലിന്നും ഉയിരിന്നും തനി പകർപ്പേ
നിന്റെ കൈ പിടിച്ചൊരു മാരൻ കാനേത്ത് കഴിച്ചാലും
മറക്കരുതിക്കാക്കയെ മരിക്കുവോളം
തന്തിനാനോ താനിന്നാനോ..
തന്തിനാനോ താനിന്നാനോ..

നാളെയന്തി മയങ്ങുമ്പോൾ
വാനിലമ്പിളി പൊന്തുമ്പോൾ
പൂമരക്കിളി വാമരക്കിളി നിന്നെ കെട്ടാനാളുവരും
നിന്നെ കെട്ടാനാളുവരും

പന്തലിൽ പുതുമാരൻ വന്നു ചേരുമ്പോൾ..ഓ ..
പന്തലിൽ പുതുമാരൻ വന്നു ചേരുമ്പോൾ
തേൻ മുന്തിരിയും കാരയ്ക്കയും സൽക്കരിക്കും ഞാൻ
കരക്കാർക്കു മുന്നിൽ വച്ച് മണവാള ചെറുക്കന്റെ
കൈ പിടിച്ച് കബൂലാക്കും നിക്കാഹിൻ ബന്ധം
തന്തിനാനോ താനിന്നാനോ..
തന്തിനാനോ താനിന്നാനോ..

നാളെയന്തി മയങ്ങുമ്പോൾ
വാനിലമ്പിളി പൊന്തുമ്പോൾ
പൂമരക്കിളി വാമരക്കിളി നിന്നെ കെട്ടാനാളുവരും
നിന്നെ കെട്ടാനാളുവരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
naleyanthi mayangumbol