മുളം തുമ്പീ ഇളം തുമ്പീ
മുളം തുമ്പീ ഇളം തുമ്പീ
മുറപ്പെണ്ണിന്‍ കിനാവിങ്കല്‍ പൂക്കാലം
അയ്യാ പൂക്കാലം...
കടത്തനാട്ടും കുറുമ്പനാട്ടും
ഈ കല്യാണമറിയിക്കാന്‍ നീ പോണം
മുളം തുമ്പീ ഇളം തുമ്പീ
മുറപ്പെണ്ണിന്‍ കിനാവിങ്കല്‍ പൂക്കാലം
അയ്യാ പൂക്കാലം...
ഓതിരത്തഴമ്പു വീണ കൈകളാല്‍ കളിത്തോഴന്‍
മോതിരം കൈവിരലില്‍ അണിയിക്കുമ്പോള്‍.. (2)
കൂട്ടുകാരോടൊത്തുകൂടി കുരവയിടാന്‍..
പാട്ടുകാരി പനംതത്തേ നീയും കൂടണം
പാട്ടുകാരി പനംതത്തേ നീയും കൂടണം
ആ ..ആ
മുളം തുമ്പീ ഇളം തുമ്പീ
മുറപ്പെണ്ണിന്‍ കിനാവിങ്കല്‍ പൂക്കാലം
അയ്യാ പൂക്കാലം...
അന്നക്കിളിച്ചിറകുള്ള പൊന്നണിഞ്ഞ തോണിയിങ്കല്‍
കൊന്നപൂത്തപോലെ നില്‍ക്കും കോമളനാരോ. (2)
അവനല്ലോ മണവാളന്‍.. മലനാട്ടിന്‍ മണിമാരന്‍
ആറ്റുനോറ്റു കാത്തിരുന്ന മുറച്ചെറുക്കന്‍..
ആറ്റുനോറ്റു കാത്തിരുന്ന മുറച്ചെറുക്കന്‍.
മുളം തുമ്പീ ഇളം തുമ്പീ..ആ ..ആ
മുറപ്പെണ്ണിന്‍ കിനാവിങ്കല്‍ പൂക്കാലം..ആ
അയ്യാ പൂക്കാലം...
കടത്തനാട്ടും കുറുമ്പനാട്ടും
ഈ കല്യാണമറിയിക്കാന്‍ നീ പോണം
മുളം തുമ്പീ ഇളം തുമ്പീ
മുറപ്പെണ്ണിന്‍ കിനാവിങ്കല്‍ പൂക്കാലം
അയ്യാ പൂക്കാലം...