ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (m)
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ
ദൂരേ വീണ്ടും പാടുന്നൂ
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
വർണ്ണങ്ങൾ നെയ്യും മനസ്സിലെ മോഹങ്ങൾ
സ്വർണ്ണമരാളങ്ങളായിരുന്നൂ (2 )
അവയുടെ ഈറൻ തൂവൽത്തുടിപ്പിൽ
അനുഭവമന്ത്രങ്ങളുണർന്നൂ
എല്ലാം എല്ലാം നാം മറന്നു
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
രാവിന്റെ നീലക്കടമ്പുകൾ തോറും
താരകപ്പൂവുകൾ വിരിഞ്ഞു (2 )
യവനികയ്ക്കപ്പുറം ജന്മം കൊതിക്കും
യദുകുലം തളിർക്കുന്നതറിഞ്ഞു
എല്ലാം എല്ലാം നാം മറന്നു
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ
ദൂരേ വീണ്ടും പാടുന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
oru poo viriyunna sughamarinju
Additional Info
Year:
1988
ഗാനശാഖ: