ആനന്ദഹേമന്ത

ആ..ആ..ആ.
ആനന്ദഹേമന്ത സന്ധ്യകളേ എന്റെ
മാനസതീർഥത്തിൽ ആടി വരൂ
നളിനങ്ങളിൽ സ്വപ്ന നളിനങ്ങളിൽ ഇണ
കിളികളേ പറന്നു വരൂ (ആനന്ദ..)
 
പൂവുകൾ ദൃശ്യമാം സംഗീത ധാര പോൽ
കാവിലെ കാറ്റിൽ ഉലഞ്ഞൂ
പൂമണം കോരിക്കുടിച്ചു മദിക്കുമീ
കാറ്റിൻ കഴലിടറുന്നൂ
 
 ദേവീ...........
ദേവീ നിൻ ശ്രീപദതാരിലെഴും സ്വർൺന
രേണുക്കൾ കാണിക്കയായ് എന്റെ
പാണിയിൽ സിന്ദൂരമായ്
ആനന്ദഹേമന്ത സന്ധ്യകളേ സന്ധ്യകളേ
 
ഞാവൽകിളി പാടും ഈ വള്ളിക്കുടിലിൽ (2)
നെയ് വിളക്കേറെ നിരന്നു
കാണാക്കുരുവി തൻ പ്രേമവിലോലമാം
ഗാനം കുളിരു പകർന്നൂ (2)
പോയ ദിനങ്ങൾ
തന്നോർമ്മകൾ പിന്നെയും
പൂവും പ്രസാദവും തന്നൂ തെച്ചി
പൂവും പ്രസാദവും തന്നൂ
 
ആ.......ഉദയമായുണരൂ നീ
പാ .......ഹൃദയമായുണരൂ നീ
സാ......മധുകര
രി...............ശ്രുതിയൊടു
ഗാ......മുരുളിക
മാ..........അരുളുക
പാ......അനുപമ
താ..............സ്വരം
നി...............ലയം
സാ..........ലഹരി
 
സ്വരപ്രസ്താരം
 
സരോവരമിതുണർത്തീടുക
മലർക്കിളികളേ
വരൂ ഹൃദയവിപഞ്ചികയിൽ സ്വരാംഗനകളേ
മരന്ദമിതു നുകർന്നീടുക മനസ്വിനികൾ (ആനന്ദ.....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aanandahemanda

Additional Info

അനുബന്ധവർത്തമാനം