മണവാട്ടി

മണവാട്ടീ മണവാട്ടീ ഇവൾ
മദനൻ വളർത്തിയ മാൻ‌കുട്ടീ
മദനൻ വളർത്തിയ മാൻ‌കുട്ടീ മറിമാൻ‌കുട്ടീ (മണവാട്ടി...)
 
അടുക്കാൻ നോക്കണ്ട അകന്നു മാറും
അകന്ന് അകന്ന് അകന്ന് മാറും
പിടിക്കാൻ നോക്കണ്ട പിണങ്ങിയോടും
പിണങ്ങി  പിണങ്ങി  പിണങ്ങി പിണങ്ങിയോടും
കുടിക്കാൻ പറ്റാത്ത കൽക്കണ്ട കനിയാണു
കുടിക്കാൻ കിട്ടാത്ത തേൻകുഴമ്പാണു
ഓ...(മണവാട്ടി...)
 
 നിക്കാഹിൻ ചടങ്ങുകൾ കഴിഞ്ഞോട്ടേ
ആ..ഹാ...കഴിഞ്ഞോട്ടേ
സൽക്കാര വിളക്കുകൾ കെടുത്തിക്കോട്ടേ
ആ...ഹാ കെടുത്തിക്കോട്ടേ
തരിവള കിലുങ്ങാതെ തട്ടം മാറ്റാതെ
മണിയറയ്ക്കുള്ളിൽ കൊണ്ടു തള്ളും ഞങ്ങൾ
 മണിയറയ്ക്കുള്ളിൽ കൊണ്ടു തള്ളും
 ഞങ്ങൾ കൊണ്ടു തള്ളും  (മണവാട്ടി...)
 
മാനത്തെ ചന്ദ്രൻ ഉദിക്കേണ്ട
വേണ്ട വേണ്ട ഉദിക്കണ്ട
മാനത്തെ ചന്ദ്രൻ ഉദിക്കേണ്ട പക്ഷെ
മനസ്സിലെ ചന്ദ്രൻ ഉദിക്കേണം
വേണം വേണം ഉദിക്കേണം
മരത്തിന്മേൽ രാക്കുയിൽ പാടാതിരുന്നാലും
മാറിലെ കനവുകൾ പാടേണം നിന്റെ
മാറിലെ കനവുകൾ പാടേണം (മണവാട്ടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manavaattee

Additional Info

അനുബന്ധവർത്തമാനം