രാജൻ ജോസഫ്
Rajan Joseph
നിര്‍മാതാവ്
അഭിനേതാവ് ജോസ് പ്രകാശിൻ്റെ മകനാണ്. പ്രകാശ് മൂവിടോൺ എന്ന ബാനറിൽ ജോസ് പ്രകാശ് ആരംഭിച്ച നിർമ്മാണക്കമ്പനിയിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. ഈ കമ്പനി പിന്നീട് ജോസ് പ്രകാശിൻ്റെ അനിയനും നടനുമായ പ്രേംപ്രകാശിനു കൈമാറി.
നിർമ്മാതാവും അഭിനേതാവുമായ പ്രേം പ്രകാശ് ഇദ്ദേഹത്തിൻ്റെ പിതൃസഹോദരനാണ്. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ്, തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്, അഭിനേതാവായ റ്റോം പ്രകാശ് എന്നിവരും രാജൻ ജോസഫിൻ്റെ അടുത്ത ബന്ധുക്കളാണ്.
അമ്മ: ചിന്നമ്മ
ഭാര്യ: ഫാൻസി
മകൻ: ജോസ് രാജൻ