ഒരു പൂവിനിയും വിടരും വനിയിൽ
ഒരു പൂവിനിയും വിടരും വനിയിൽ
ഇതളിൽ കിനിയും മിഴിനീർ മറയും
ഇലകൾ വിരിയും മരുഭൂമികളിൽ
മഴയിൽ വെയിലിൽ നിറമാർനുലയും
നിഴലായൊഴിയും സ്മൃതിവേദനകൾ
മനസ്സിൻ തമ്മസ്സിൽ പുതുമഴയുടെ വിരൽ മുനയാൽ
(ഒരു പൂവിനിയും...)
കിളിമൊഴികളിലിളകും തരുനിരകളിലൂടെ
പുലരൊളിയുടെമായാ നടനം തുടരും
അലഞ്ഞൊറികളിലുണരും പ്രിയതരമൊരുശ്രുതിയിൽ
നദിയൊഴുകുമൊരീണം പകരും നിറവിൽ
പിറകേ പിറകേ കളിവഞ്ചികളായി
സുഖ സ്മരണകളൊഴികിടുമിതുവഴിയേ..
(ഒരു പൂവിനിയും...)
ഇരുൾവിതറിയ രാവിൻ മറുകരയിലെ മൗനം
ഇനി മറവിയിലിടറും കൺപീലികളിൽ
മലനിരകളിലകലേ മണിമുകിലുകളലയും
മഴയുടെ മണമുതിരും തരിശ്ശിൻ മടിയിൽ
നിറയേ നിറയേ ഹരിതാങ്കുരമായി
പുതുനിനവുകൾ കതിരിടുമിനിയിവിടെ
ഒരു പൂവിനിയും വിടരും വനിയിൽ
ഇതളിൽ കിനിയും മിഴിനീർ മറയും
ഇലകൾ വിരിയും മരുഭൂമികളിൽ
മഴയിൽ വെയിലിൽ നിറമാർനുലയും
നിഴലായൊഴിയും സ്മൃതിവേദനകൾ
മനസ്സിൻ തമ്മസ്സിൽ പുതുമഴയുടെ വിരൽ മുനയാൽ
(ഒരു പൂവിനിയും...)