കാത്തിരുന്നു ഞാൻ, കാത്തിരുന്നു ഞാൻ
കാത്തിരുന്നു ഞാൻ, കാത്തിരുന്നു ഞാൻ
നിൻ പദതാളം കാത്തിരുന്നു
നോക്കിനിന്നു ഞാൻ നോക്കിനിന്നു ഞാൻ
നിൻ മിഴിനാളം നോക്കി നിന്നു
കാറ്റണയും രാചില്ലകളിൽ
നിൻ മദഗന്ധം പൂതുലഞ്ഞു
കാത്തിരുന്നു ഞാൻ, കാത്തിരുന്നു ഞാൻ
നിൻ പദതാളം കാത്തിരുന്നു
കാറ്റിന്റെ കൈകൾ കണ്ണുപൊത്തിയെൻ
ജാലകവാതിലിൽ ചാരിനിന്നു
മഞ്ഞണി രാവിൽ വേർപ്പണിഞ്ഞു ഞാൻ
ആലില പോലെ ആടിനിന്നു
മഞ്ചീരമെന്തെ മിണ്ടാതെനിന്നു
പൊന്നര്ഞ്ഞാണം ഉലഞ്ഞേ പോയി
തിരമാലകൾ പോലെയിനി പീണയാനുടലാളുകയോ
അറിവൂനീ പറയാത്ത സ്വകാര്യം
കാത്തിരുന്നു ഞാൻ, കാത്തിരുന്നു ഞാൻ
നിൻ പദതാളം കാത്തിരുന്നു
തെങ്ങിളനീരിൻ കൺ തുരന്നു
തുള്ളിടും നീരോ നിൻ മധുരം
ചെംബനിനീരിൻ മുള്ളിടയും
ചുംബനമോ നിൻ നൊമ്പരമായി
ഒരോ നിലാവിൽ ഒരോ സുഗന്ധം
ചൂടുന്നുവോ വനമുല്ലകളേ
കുനുകുന്തളമഴിയുവതിൽ കരളാലന ലത പടരും
അരുതിനിയും പിരിയാതൊരുനാളും
കാത്തിരുന്നു ഞാൻ, കാത്തിരുന്നു ഞാൻ
നിൻ പദതാളം കാത്തിരുന്നു