പുനീത് ഇസ്സാർ
Puneet Issar
പ്രശസ്ത ബോളിവുഡ് നടൻ. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിലും നിരവധി സീരിയലുകളിലും പുനീത് അഭിനയിച്ചു. ഒന്ന് രണ്ട് ഹിന്ദി സിനിമകളും സംവിധാനം ചെയ്തു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മഹാഭാരത് എന്ന സീരിയലിൽ ദുര്യോധനന്റെ വേഷം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂലി എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പുനീത്, യോദ്ധാ എന്ന ഹിറ്റ് സിനിമയിലൂടെ ആണ് മലയാളത്തിൽ എത്തുന്നത്. യോദ്ധയിലെ വില്ലൻ വേഷവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മലയാളത്തിൽ അഭിനയിക്കുന്നത് പിൻഗാമി എന്ന സിനിമയിൽ ആണ്. ഹിന്ദി മലയാളം കൂടാതെ പഞ്ചാബി തെലുഗു സിനിമകളിലും പുനീത് അഭിനയിച്ചിട്ടുണ്ട്.