അതിലോല നഖലീലയില്‍
Music:
Lyricist:
Singer:
Raaga:
Film/album:
അതിലോല നഖലീലയില്‍
അനുരാഗലയനാദമായി
അതിലോല നഖലീലയില്‍
അനുരാഗലയനാദമായി
എന്‍ ഇടനെഞ്ചു ചാരി മടിയില്‍ മയങ്ങും മണ്ത്തമ്പുരേ
മണിത്തമ്പുരേ..
അതിലോല നഖലീലയില്‍
അനുരാഗലയനാദമായി
ശ്രുതി മീട്ടുവാന്‍ നിന്റെ സിരയില്‍ തലോടുമ്പോള്‍
അണിവിരല്‍ തുമ്പിലെന്തഗ്നിപ്രവാഹം.. ആ (2)
ആ മാസ്മര കാന്തവലയങ്ങളറിയാതെ
നിന്നെയെന്‍ ഭാവനയ്ക്കേകി
ഞാന്‍ നിന്റെ കാവ്യം..
നീയെന്റെ കാവ്യം..
നാമിന്നു ശൃംഗാര സംഗമ കാവ്യം
അതിലോല നഖലീലയില്‍ ..
അനുരാഗലയനാദമായി..
ഒരു സാധകം കൊണ്ടു സമഭാവഗീതങ്ങള്
ചിറകിളക്കാനുള്ളില് എന്തിത്ര മോഹം.. ആ (2)
ആ ജീവസാഹിത്യ സ്വരസംഗമം പോലെ
നീയെന്റെ പ്രാണനെയൂട്ടി
നീയെന്റെ ശ്രാവ്യം ഞാന്‍ നിന്റെ ശ്രാവ്യം
വേറില്ല നമ്മില്‍ സമാന്തര ന്യായം
അതിലോല നഖലീലയില്‍
അനുരാഗലയനാദമായി
എന്‍ ഇടനെഞ്ചു ചാരി മടിയില്‍ മയങ്ങും മണ്ത്തമ്പുരേ
മണിത്തമ്പുരേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
athilola naghaleelayil